|    Jun 21 Thu, 2018 4:31 am
FLASH NEWS

മലബാര്‍ രാഷ്ട്രീയ സമ്മേളന ശതാബ്ദി ആഘോഷ സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന്്

Published : 18th January 2017 | Posted By: fsq

 

പാലക്കാട്: കേരളത്തിന്റെ രാഷ്ട്രീയ അടിത്തറയ്ക്ക് ആരംഭം കുറിച്ച മലബാര്‍ രാഷ്ട്രീയ സമ്മേളന ശതാബ്ദി ആഘോഷ സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മലബാര്‍ സമ്മേളന ശതാബ്ദി ആഘോഷ സമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അകത്തേത്തറ മായാ ഓഡിറ്റോറിയത്തില്‍ വാര്‍ഷിക ആഘോഷവും സെമിനാറും സംഘടിപ്പിച്ചത്.പാലക്കാട് ഹെഡ്‌പോസ്റ്റോഫിസിന് മുന്നിലെ വിവിപി ഹൈസ്‌കൂളില്‍ 1916ല്‍ നടന്ന സമ്മേളനത്തിന്റെ സ്മാരകം നിര്‍മിക്കാന്‍ നഗരഹൃദയത്തില്‍ നഗരസഭ സ്ഥലം അനുവദിക്കണമെന്നും മദ്രാസ് നിയമസഭയില്‍ മലബാറിനെ പ്രതിനിധാനം ചെയ്ത മന്ത്രി ആര്‍ രാഘവമേനോന്‍, കെ പി കുട്ടികൃഷ്ണന്‍ നായര്‍ എന്നിവരുടെ സംഭാവനകളെ സംബന്ധിച്ച് പഠനം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ മലബാര്‍ രാഷ്ട്രീയം കഴിഞ്ഞ നൂറ്റാണ്ടില്‍ എന്ന വിഷയം അവതരിപ്പിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. മലബാറിലെ കര്‍ഷക തൊഴിലാളി സമരങ്ങളും കോണ്‍ഗ്രസും എന്ന വിഷയത്തില്‍ മുന്‍ എം പി വി എസ് വിജയരാഘവനും മലബാറിലെ കാര്‍ഷിക സമരങ്ങളില്‍ കോണ്‍ഗ്രസിന്റെ പങ്കാളിത്തം എന്ന വിഷയത്തില്‍ കെ പി സി സി സെക്രട്ടറി സി ചന്ദ്രനും മലബാറിലെ കര്‍ഷക പ്രസ്ഥാനങ്ങള്‍ എന്ന വിഷയത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജി ശിവരാജനും മലബാര്‍ രാഷ്ട്രീയ മുന്നേറ്റത്തിന് പാലക്കാടിന്റെ പങ്കാളിത്തം എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് അസംബ്ലി മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്തയും സംസാരിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് എ സി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷനായിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി എസ് കെ അനന്തകൃഷ്ണന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി സി ഗീവര്‍ഗീസ്, ജില്ലാ സെക്രട്ടറി വി മോഹന്‍ദാസ്, മലമ്പുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി സി സേതു, ഐ എന്‍ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ മുരളീധരന്‍, ടി ഗോപിനാഥന്‍ നായര്‍, തങ്കമണി ടീച്ചര്‍, കെ ജി സുകുമാരന്‍, എം കൃഷ്ണനുണ്ണി, സി വി വിജയന്‍, എം എന്‍ സ്വാമിനാഥന്‍, എസ് കെ ജയകാന്തന്‍, എസ് സുകുമാരന്‍ എന്നിവര്‍ സംബന്ധിച്ചു. കെ സതീഷ് സ്വാഗതവും ഡി രമേഷ് നന്ദിയും പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss