|    Jun 22 Fri, 2018 1:10 pm
FLASH NEWS

മലബാര്‍ മില്‍മയുടെ ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published : 31st May 2017 | Posted By: fsq

 

ആലത്തൂര്‍: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍  പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2015-16, 2016-17 എന്നീ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിന് വേറെ വേറെ അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഏറ്റവും മികച്ച കര്‍ഷകന്‍, ഏറ്റവും മികച്ച സംഘം, മികച്ച ബിഎംസി സംഘം ഏറ്റവും നല്ല ഗുണനിലവാരമുള്ള പാല്‍ സംഭരിക്കുന്ന സംഘം എന്നിങ്ങനെ നാലു മേഖലയിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. പാലക്കാട് ജില്ലയിലെ 2015-16 വര്‍ഷത്തെ മികച്ച ക്ഷീരസംഘം കല്ലങ്കാടും 2016-17 വര്‍ഷത്ത സംഘം കളപ്പെട്ടിയുമാണ്. പുളിയംപുള്ളി ക്ഷീരസംഘത്തിലെ  സൗദാ ഉമ്മ, പൂലോടി ക്ഷീരസംഘത്തിലെ രവികുമാര്‍ എന്നിവര്‍ യഥാക്രമം 2015-16, 2016-17 വര്‍ഷങ്ങളിലെ മികച്ച ക്ഷീര കര്‍ഷകരും, ആര്‍വിപി പുതൂര്‍, കോഴിപ്പാറഎന്നിവ യഥാക്രമം മികച്ച ബിഎംസി സംഘങ്ങളുമാണ്. 2016-17 വര്‍ഷത്തെ മലബാര്‍ മേഖലാ യൂണിയന്റെ വാര്‍ഷിക പൊതുയോഗത്തിന്റെ മുന്നോടിയായി നടത്തുന്ന ജില്ലാതല മീറ്റിങ്ങുകളില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. ജൂണ്‍ 17 ന് കോഴിക്കോട് വച്ച് നടക്കുന്ന മലബാര്‍ മില്‍മയുടെ പൊതുയോഗത്തില്‍ വച്ച് മലബാറിലെ ഏറ്റവും നല്ല സംഘം, ഏറ്റവും നല്ല ബിഎംസി ക്ഷീരസംഘം, ഏറ്റവും കൂടുതല്‍ ഗുണനിലവാരമുള്ള പാല്‍ സംഭരിക്കുന്ന സംഘം എന്നിവക്കും മലബാറിലെ ഏറ്റവും മികച്ച കര്‍ഷകനുമുള്ള അവാര്‍ഡ് നല്‍കുന്നതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss