|    Apr 24 Tue, 2018 8:26 pm
FLASH NEWS
Home   >  Districts  >  Kozhikode  >  

മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഗവേഷണ കേന്ദ്രമായി പ്രഖ്യാപിച്ചു

Published : 3rd October 2015 | Posted By: G.A.G

slide_3

ഒളവണ്ണ: മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് & ടെക്‌നോളജിക്കു കീഴിലുള്ള ഗവേഷണ വികസന കേന്ദ്രമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  പ്രഖ്യാപിച്ചു. ഇതോടൊപ്പം മലബാര്‍ അക്വാറ്റിക് ബയോപാര്‍ക്ക് പദ്ധതിക്ക് മുഖ്യമന്ത്രി തറക്കല്ലിടുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഏറെ ഉപകാരപ്രദമായ റിസര്‍ച്ച് സെന്ററിനായി ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി മൂന്നുകോടി വകയിരുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്കുള്ള റോഡ് നവീകരണത്തിനായി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പാലോടുള്ള ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാവുന്നതോടെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കേന്ദ്രമായി വളരും. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോ ടെക്‌നോളജി ഈ രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം രാജ്യത്തെ തന്നെ മികച്ച സ്ഥാപനമായി മാറിയതായും അദ്ദേഹം പറഞ്ഞു. ബയോ ഡൈവേഴ്‌സിറ്റി മേഖലയില്‍ ഗവേഷണം നടത്തുന്ന 10 വിദ്യാര്‍ഥികള്‍ക്ക് മൂന്നു ലക്ഷം രൂപയുടെ യങ് റിസേച്ചേഴ്‌സ് ഫെല്ലോഷിപ്പ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ കൃഷി മന്ത്രി കെ പി മോഹനന്‍ അധ്യക്ഷനായിരുന്നു.

നാട്ടില്‍ നിലനിന്നിരുന്ന ജൈവ സംസ്‌ക്കാരത്തിലേക്ക് പുതുതലമുറയെ തിരിച്ചുകൊണ്ടുവരാന്‍ ഇതുപോലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ജലസസ്യങ്ങളാല്‍ സമ്പന്നമായ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പഠന ഗവേഷണ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിനു കീഴില്‍ റൂറല്‍ എംപവര്‍മെന്റ് ത്രൂ ടെക്‌നോളജിക്കല്‍ ഇന്റര്‍വെന്‍ഷന്‍ (റെറ്റി)എന്ന പദ്ധതിയുടെയും ഇക്കോ സിസ്റ്റം സര്‍വീസിന്റെയും ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ചടങ്ങില്‍ എം കെ രാഘവന്‍ എം.പി, പി ടി എ റഹീം എം.എല്‍.എ, കെ.എസ്.വൈ.ഡബ്ല്യു.ബി ചെയര്‍മാന്‍ പി.എസ് പ്രശാന്ത്, മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയരക്ടര്‍ ഡോ. ആര്‍ പ്രകാശ് കുമാര്‍, കെ എസ്.സി.എസ്.ടി.ഇ. മെംബര്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന മുണ്ടങ്ങാട്ട്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുഗതന്‍, ജില്ലാ പഞ്ചായത്തംഗം ദിനേശ് പെരുമണ്ണ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ അനിരുദ്ധന്‍, വാര്‍ഡ് മെംബര്‍ രമണി കൃഷ്ണദാസ്, പി വി മധുസൂദനന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss