|    Mar 27 Mon, 2017 6:26 am
FLASH NEWS

മലബാര്‍ ദേശീയ പൈതൃക ടൂറിസം മഹോല്‍സവത്തിന് തിരശ്ശീല ഉയര്‍ന്നു

Published : 16th September 2016 | Posted By: SMR

കൊണ്ടോട്ടി: മലബാര്‍ ഹെറിറ്റേജ് ടൂറിസം കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ പൈതൃക ടൂറിസം മഹോല്‍സവത്തിന് തിരശ്ശീല ഉയര്‍ന്നു. ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ടൂറിസം വകുപ്പുമായി ചേര്‍ന്ന് ഒരു വര്‍ഷക്കാലം ദേശ വ്യാപകമായി സംഘടിപ്പിക്കുന്ന ‘ഒന്നായാല്‍ നന്നായി’ എന്ന മതസൗഹാര്‍ദ്ധ ഫെസ്റ്റിവല്‍ ദേശീയ വിദ്യാഭ്യാസ അവാര്‍ഡ് ജേതാവ്  മറിയ മോണ്ടിസോറി എന്നറിയപ്പെടുന്ന മീനാക്ഷി ശിവരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറത്തു നടന്ന മതസൗഹാര്‍ദ്ധ വേദിയില്‍ കോഴിക്കോട് സാമൂതിരിയായ കെ സി ഉണ്ണി അനുജന്‍ രാജ, കേരള സിംഹം പഴശ്ശി കാര്‍ത്തിക തിരുനാള്‍ രവി വര്‍മ്മ രാജ, അറക്കല്‍ ബീവി എന്നിവരുടെ പ്രതിനിധികള്‍ സംബന്ധിച്ചു. മെറിഡിയന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ഡല്‍ഹിയിലെ ഗ്രീന്‍ എര്‍ത്ത് പ്രൊജക്ട് ഡയറക്ടറുമായ ഷബ്‌നം സൈഫി കാംപയിന്റെ പ്രഖ്യാപനം നടത്തി. മലബാര്‍ ടൂറിസം നാഷനല്‍ ഹെറിറ്റേജ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.പി കെ നൗഷാദ് അധ്യക്ഷത വഹിച്ചു. മഹോല്‍സവത്തിന്റെ ലോഗോ മീനാക്ഷി ശിവരാമകൃഷ്ണനില്‍ നിന്നു കോപ്പി ഏറ്റുവാങ്ങി ഷബ്‌നം സൈഫി പ്രകാശനം ചെയ്തു.
സൂഫി ഖവാലിയും സംഗീത വിരുന്നും അരങ്ങേറി. ഗ്ലോബല്‍ ടൂറിസം ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് ഡിസംബര്‍ 23, 24  ദിവസങ്ങളില്‍ കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 85928 13331 എന്ന നമ്പറില്‍ ഒക്ടോബര്‍ 31ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക