|    Sep 20 Wed, 2017 11:53 pm
Home   >  Todays Paper  >  page 10  >  

മലബാര്‍ ജ്വല്ലറിക്കെതിരേ വ്യാജ പ്രചാരണം: മുന്‍ ജീവനക്കാരന്‍ പിടിയില്‍

Published : 24th August 2016 | Posted By: SMR

ദുബയ്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിനെതിരേ വ്യാജ പ്രചാരണം നടത്തിയ കേസില്‍ സ്ഥാപനത്തിന്റെ മുന്‍ ജീവനക്കാരനെ ദുബയ് പോലിസ് പിടികൂടി. തൃശൂര്‍ സ്വദേശി ബിനീഷ് പൊനാങ്കലിനെയാണ് സ്ഥാപനത്തിനെതിരേ സോഷ്യല്‍ മീഡിയകളിലൂടെ കുപ്രചാരണം നടത്തിയതിന് പോലിസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു സ്ഥാപനത്തിന്റെ ചിത്രം ഉപയോഗിച്ച് മലബാര്‍ ജ്വല്ലറി പാകിസ്താന്‍ സ്വാതന്ത്ര്യദിനം ആചരിക്കുന്നുവെന്ന വ്യാജ പ്രചാരണം നടത്തിയതിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലിസ് കേസെടുത്തത്. ഫേസ്ബുക്കിലൂടെ ആദ്യം ദുബയില്‍ ഷെയര്‍ ചെയ്തത് ബിനീഷ് ആയിരുന്നുവെന്നാണ് സ്ഥാപനം നല്‍കിയ പരാതിയില്‍ പറയുന്നത്. മലബാര്‍ ജ്വല്ലറി ഇന്ത്യാവിരുദ്ധ സമീപനം സ്വീകരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയകളിലുടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സ്ഥാപനം വിവിധരാജ്യങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക