|    Nov 25 Sat, 2017 10:48 am
FLASH NEWS

മലബാര്‍ ജലോല്‍സവം; സംഘാടക സമിതി രൂപീകരിച്ചു

Published : 7th August 2017 | Posted By: fsq

 

തൃക്കരിപ്പൂര്‍: മലബാര്‍ ജലോല്‍സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. കവ്വായിക്കായലില്‍ മെട്ടമ്മല്‍ ബ്രദേഴ്‌സ് ആതിഥ്യമരുളുന്ന മൂന്നാമത് മലബാര്‍ ജലമേളക്ക് സംഘാടക സമിതി രൂപീകരിച്ചു. സപ്തംബര്‍ അഞ്ചിന് കവ്വായിക്കായലിലാണ് ജലോല്‍സവം നടക്കുക. പുരുഷ വിഭാഗത്തില്‍ 12 ടീമുകള്‍ 15 പേര്‍ തുഴയുന്നതിലും 25 പേര്‍ തുഴയുന്നതിലും മാറ്റുരക്കാനെത്തും. വനിതാ വിഭാഗത്തില്‍ 15 പേര്‍ തുഴയും വിഭാഗത്തില്‍ ആറ് ടീമുകളാണ് മല്‍സരിക്കാനെത്തുക. പഞ്ചായത്ത് അംഗം സത്താര്‍ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. വി വി സുബൈര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ റീത്ത, ബ്ലോക്ക് പഞ്ചായത്തംഗം സാജിദ സഫറുല്ല, പി കുഞ്ഞിക്കണ്ണന്‍, എം രാമചന്ദ്രന്‍, ടി ഗംഗാധരന്‍, തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികള്‍: റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍ (മുഖ്യരക്ഷാധികാരികള്‍), പി കരുണാകരന്‍ എംപി (ചെയര്‍മാന്‍), വി വി ഹാരിസ് (വര്‍ക്കിങ് ചെയര്‍മാന്‍), എ ജി സി ബഷീര്‍ (ജനറല്‍ കണ്‍വീനര്‍), കെ ഗംഗാധരന്‍ (കണ്‍വീനര്‍), എ പി ഫാറൂഖ് (ഖജാഞ്ചി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക