|    Jan 21 Sun, 2018 10:40 am
FLASH NEWS

മലബാര്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ ജനറല്‍ബോഡി യോഗം

Published : 29th February 2016 | Posted By: SMR

മേപ്പാടി: തോട്ടംതൊഴിലാളികളുടെ ന്യായമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിന് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോവാന്‍ മലബാര്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു. മാര്‍ച്ച് 13ന് മേപ്പാടിയില്‍ തോട്ടംതൊഴിലാളികളുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. വര്‍ക്കിങ് പ്രസിഡന്റ് പി എം പ്രസന്നസേനന്‍ അധ്യക്ഷത വഹിച്ചു.
വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി, യൂനിയന്‍ നേതാക്കളായ എന്‍ ഡി അപ്പച്ചന്‍, പി കെ അനില്‍കുമാര്‍, ഡി സുരേഷ്ബാബു, സി ജയപ്രസാദ്, ഒ ഭാസ്‌കരന്‍, ശ്രീനിവാസന്‍ തൊവരിമല, ഡി യേശുദാസ്, വി എന്‍ ലക്ഷ്മണന്‍, ടി എ റെജി, എ പി ശ്രീകുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day