|    May 26 Fri, 2017 7:21 am
FLASH NEWS

മലബാര്‍സിമന്റ്‌സ് : മുന്‍ എംഡി കെ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

Published : 7th September 2016 | Posted By: SMR

തൃശൂര്‍: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ മുന്‍ എംഡി കെ പത്മകുമാറിന്റെ ജാമ്യാപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. ഈ മാസം ഒമ്പത് വരെ അദ്ദേഹത്തെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു.
ഈ മാസം 11 വരെ കസ്റ്റഡിയില്‍ വേണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടതെങ്കിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം മാത്രമേ കസ്റ്റഡിയില്‍ എടുക്കാവൂ എന്നും ആരോഗ്യനില തൃപ്തികരമല്ലെങ്കില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റണമെന്നും ജഡ്ജി സി ജയചന്ദ്രന്‍ നിര്‍ദേശിച്ചു.
സിമന്റ് വിപണനത്തിന് ഡീലര്‍മാരെ നിയോഗിച്ചതി ല്‍ വന്‍തുകയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
വിപണിയിലെ മല്‍സരം നേരിടാനാണ് ഡീലര്‍മാര്‍ക്ക് ഇളവുനല്‍കാന്‍ തീരുമാനിച്ചതെന്നും ഇടപാടുകളുടെ പൂര്‍ണ ഉത്തരവാദിത്തം ബോര്‍ഡ് ഡയറക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കാണെന്നും ജാമ്യാപേക്ഷയില്‍ പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു.
ഡീലര്‍മാര്‍ക്ക് ഇളവുനല്‍കാന്‍ തീരുമാനമെടുത്തത് ബോര്‍ഡാണെന്നും അതില്‍ നഷ്ടം നേരിട്ടവരാണ് കേസിനുപിന്നിലെന്നും തനിക്കെതിരായ വിജിലന്‍സ് കേസും അറസ്റ്റും നിയമപരമല്ലന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പത്മകുമാറിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day