|    Sep 19 Wed, 2018 8:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മലപ്പുറത്ത് 48 മരണം; 184 ക്യാംപുകളിലായി 33,658 പേര്‍

Published : 19th August 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് മെയ് 29 മുതല്‍ ഏഴ് താലൂക്കുകളിലായി 48 പേര്‍ മരണപ്പെട്ടു. കൂടുതല്‍ പേര്‍ മരണപ്പെട്ടത് കൊണ്ടോട്ടിയിലാണ്. 14 പേരാണ് ഇവിടെ മരണപ്പെട്ടത്. തിരൂര്‍ 2, നിലമ്പൂര്‍ 11, ഏറനാട് 12, തിരൂരങ്ങാടി 5, പെരിന്തല്‍മണ്ണ 2, പൊന്നാനി 2 എന്നിങ്ങനെയാണ് മരണപ്പെട്ടത്. രണ്ടു പേരെ കാണാതാവുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2030.68 മില്ലീമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്.
138 വില്ലേജുകളിലായി ഏഴു ലക്ഷം പേര്‍ കെടുതി അനുഭവിക്കുന്നു. 110 വീടുകള്‍ പൂര്‍ണമായും 1,459 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 419.3 ലക്ഷം രൂപയുടെ നഷ്ടം ഈയിനത്തില്‍ കണക്കാക്കുന്നു. 4522.04 ഹെക്ടറിലാണ് കൃഷിനാശമുണ്ടായത്. 68 ബോട്ടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 10.5 കോടിയാണ് നഷ്ടം കണക്കാക്കുന്നത്.ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 184 ആയി. നിലമ്പൂര്‍ താലൂക്കില്‍ 24 എണ്ണത്തില്‍ ആകെ 2,075 പേരാണുള്ളത്. പൊന്നാനി താലൂക്കില്‍ 22 ക്യാംപുകളില്‍ 3,309 പേര്‍ താമസിക്കുന്നു. കൊണ്ടോട്ടി താലൂക്കില്‍ 16 ക്യാംപുകളില്‍ 1093. ഏറനാട് താലൂക്കില്‍ 32ല്‍ 5884 പേര്‍. തിരൂരങ്ങാടി താലൂക്കില്‍ 29ല്‍ 8736 പേരാണുള്ളത്.
തിരൂര്‍ താലൂക്കില്‍ 42 ക്യാംപുകളില്‍ 11,302 പേരാണ് താമസിക്കുന്നത്. പെരിന്തല്‍മണ്ണ താലൂക്കില്‍ 24 ക്യാംപുകളിലായി 1,259 പേരാണുള്ളത്. ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ യഥേഷ്ടം ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ സന്നദ്ധസംഘടനകളും വ്യക്തികളും നല്‍കിയ സാധനങ്ങളും ക്യാംപുകളില്‍ കലക്ടറേറ്റിലെയും താലൂക്കുകളിലെയും കണ്‍ട്രോള്‍ റൂമുകള്‍ മുഖേനെ എത്തിക്കുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss