|    Jul 22 Sun, 2018 12:24 pm
FLASH NEWS
Home   >  Kerala   >  

മലപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് ഭാര്യതന്നെ: മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തത് പ്രകോപിപ്പിച്ചു

Published : 21st September 2017 | Posted By: shins

മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് ഭാര്യ തന്നെ. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വച്ച് പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിനു(27) നേരെയാണ് ആക്രമണമുണ്ടായത്. ഇര്‍ഷാദിന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. മറ്റൊരു സ്ത്രീയെ യുവാവ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് ഭാര്യയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് ഇര്‍ഷാദ്. ആദ്യ വിവാഹബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ജനനേന്ദ്രിയം മുറിച്ചതായി സ്ത്രീ പോലീസിനോട് സമ്മതിട്ടുണ്ട്. എന്നാല്‍ സ്വയം മുറിച്ചതാണെന്നാണ് ഇര്‍ഷാദ് പറയുന്നത്. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss