|    Jul 22 Sat, 2017 10:32 am
FLASH NEWS
Home   >  Kerala   >  

മലപ്പുറത്ത് യുവാവിനെ മര്‍ദ്ദിച്ചുകൊന്നു

Published : 28th June 2016 | Posted By: mi.ptk

murder

മലപ്പുറം: മലപ്പുറം മങ്കടയില്‍  മര്‍ദ്ദനത്തിനിരയായ യുവാവ് മരിച്ചു കുന്നശ്ശേരി സ്വദേശി നസീര്‍(40) ആണ് മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെതുടര്‍ന്ന് മരിച്ചത്.
സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന് സമീപം വച്ച് ഇന്നലെ രാത്രി നസീറിനെ നാട്ടുകാര്‍ തടഞ്ഞിരുന്നു. നാട്ടുകാരുമായി വാക്ക് തര്‍ക്കത്തിലായ നസീറിനെ  പിന്നീട് ബോധംമറയും വരെ മര്‍ദ്ദിക്കുകയായിരുന്നു. ബോധരഹിതനായി വീണ യുവാവിനെ സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ച്  കടന്നുകളഞ്ഞു. പിന്നീട് നൈറ്റ് പെട്രോളിങിനെത്തിയ പോലീസാണ് നസീറിനെ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നസീര്‍ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.മൃതദേഹോം പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
സംഭവത്തില്‍ ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക