|    Aug 22 Wed, 2018 10:02 am
FLASH NEWS
Home   >  Kerala   >  

മലപ്പുറത്ത് ബസ് മറിഞ്ഞ് വീട്ടമ്മ മരിച്ചു; 50 പേര്‍ക്ക് പരിക്ക്

Published : 14th July 2018 | Posted By: G.A.G


കോഴിക്കോട് : മലപ്പുറത്ത് ബസ് മറിഞ്ഞ് വീട്ടമ്മ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി സ്വദേശിനി പ്രഭാവതിയമ്മ (57)യാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്.
കോഴിക്കോട് തൃശ്ശൂര്‍ ദേശീയപാതയില്‍ കോട്ടയ്ക്കലിന് സമീപം എടരിക്കോട് പാലച്ചിറമാട് എന്ന സ്ഥലത്ത് ഇന്നു വൈകീട്ടാണ് അപകടമുണ്ടായത്. കോഴിക്കോട്  തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിനായക എന്ന ബസാണ് മറിഞ്ഞത്. ബസിന്റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപോര്‍ട്ടുകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss