|    Jan 21 Sat, 2017 11:59 am
FLASH NEWS

മലപ്പുറത്ത് നിന്ന് ബാംഗ്ലൂരിലേക്ക് ബസ് സര്‍വീസ് തുടങ്ങും: മന്ത്രി തിരുവഞ്ചൂര്‍

Published : 3rd January 2016 | Posted By: SMR

മലപ്പുറം: മലപ്പുറത്ത് നിന്ന് ബാംഗ്ലൂരിലേക്ക് കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മലപ്പുറം കെഎസ്ആര്‍ടിസി ബസ്‌സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടന പരിപാടിയില്‍ പി ഉബൈദുള്ള എംഎല്‍എ ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രതിദിന വരുമാനം ഇപ്പോള്‍ അഞ്ചര ലക്ഷമാണ്.
അത് ആറര ലക്ഷമെന്ന ലക്ഷ്യത്തില്‍ എത്തിക്കാന്‍ ജീവനക്കാര്‍ സഹകരിക്കണം. കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം അതോടെ ഏഴ് കോടിയോളമാവും. ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയില്‍ എത്തുന്നതിന് ഇത് സഹായിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് കോര്‍പറേഷന്‍ 1300 കോടി വായ്പയെടുക്കുന്നുണ്ട്. പിന്നീട് കെഎസ്ആര്‍ടിസിക്ക് പണത്തിനു വേണ്ടി ആരുടെ മുമ്പിലും കൈനീട്ടേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 100 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക