|    Nov 15 Thu, 2018 8:03 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മലപ്പുറത്ത് നിന്നുള്ള ബസ്സുകളുടെ ട്രിപ്പുകള്‍ കുറയ്ക്കില്ല: തച്ചങ്കരി

Published : 24th July 2018 | Posted By: kasim kzm

തിരുവനന്തപുരം: മലപ്പുറത്തുനിന്നു നെടുമ്പാശ്ശേരിയിലേക്ക് ജനോപകാരപ്രദമായി നടത്തിവന്നിരുന്ന സര്‍വീസുകള്‍ വെട്ടിക്കുറച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി.
കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള വോള്‍വോ ബസ്സുകളെ മൂന്നു ഡിപ്പോകളിലായി ക്രമീകരിക്കുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ചില്‍ ബസ്സുകള്‍ നിലവില്‍ വരുമ്പോള്‍ കോഴിക്കോട്ട് നിന്നു ബസ് ആരംഭിച്ച് മലപ്പുറത്ത് നിന്നുള്ള അതേ ട്രിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ക്രമീകരിക്കും. മലപ്പുറത്തു നിന്നു കൂടുതല്‍ യാത്രക്കാര്‍ ഭാവിയില്‍ ഉണ്ടാവുന്നപക്ഷം കൂടുതല്‍ ബസ്സുകള്‍ മലപ്പുറം വഴി സര്‍വീസ് നടത്തുന്നതാണെന്നും തച്ചങ്കരി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss