|    Apr 30 Sun, 2017 6:43 am
FLASH NEWS

മലപ്പുറത്ത് അഫ്‌സ്പ നടപ്പാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Published : 4th November 2016 | Posted By: SMR

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയില്‍ പ്രത്യേക സൈനികാധികാര നിയമം (അഫ്‌സ്പ) നടപ്പാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജില്ലയെ സൈന്യത്തിന് കൈമാറാന്‍ അതിന്റെ ഭരണകൂടം തയ്യാറാവണമെന്നും ദി വീക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.
ഐഎസ് പരിശീലനത്തിന്റെ ഭാഗമാണ് മലപ്പുറം കലക്ടറേറ്റില്‍ ഇന്നലെയുണ്ടായ സ്‌ഫോടനം. മലപ്പുറം ജില്ല സിപിഎമ്മിന്റെ ആദിപാപമാണെന്നും സ്വാമി പറഞ്ഞു. കേരളത്തിലെ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഭരണഘടനയുടെ അന്തസ്സത്തയും പൗരന്റെ സുരക്ഷയും ഉറപ്പാക്കാന്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. സംഭവസ്ഥലം അടിയന്തരമായി സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനോട് താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day