|    Feb 20 Mon, 2017 3:24 am
FLASH NEWS

മലപ്പുറത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ഗൂഢശ്രമം: പോപുലര്‍ ഫ്രണ്ട്

Published : 3rd November 2016 | Posted By: SMR

മലപ്പുറം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടത്തി കുറ്റം മുസ്്‌ലിംകളുടെ മേല്‍ കെട്ടിവച്ച് തിരഞ്ഞെടുപ്പില്‍ അതിന്റെ ഗുണം കൊയ്ത സംഘപരിവാരം അതേ തന്ത്രം ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമാണ് മലപ്പുറം കലക്ടറേറ്റ് വളപ്പിലെ സ്‌ഫോടനമെന്ന് പോപുലര്‍ ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റി വിലയിരുത്തി. മലപ്പുറം ജില്ലയെയും അവിടത്തെ ഭൂരിപക്ഷ ജനതയെയും അധിക്ഷേപിച്ചും കുറ്റപ്പെടുത്തിയും സംഘപരിവാരത്തിന്റെ ഉത്തരവാദ കേന്ദ്രങ്ങളില്‍ നിന്ന് നിരന്തരപരാമര്‍ശം വരുന്നതിന്റെ തുടര്‍ച്ചയാണ് സ്‌ഫോടനം. അങ്ങാടിപ്പുറം തളിക്ഷേത്ര വാതില്‍ തീവയ്പ്പ്, നറുകര ക്ഷേത്രത്തിന് സമീപം ബോംബുമായി ആര്‍എസ്എസ്‌കാരനെ അറസ്റ്റ് ചെയ്തത്, താനാളൂര്‍ നരസിംഹ ക്ഷേത്ര തീവയ്പ്പ്, ശ്രീകൃഷ്ണ ശോഭയാത്രക്കിടെ പ്രയോഗിക്കാനുള്ള ബോംബ് നിര്‍മിക്കുമ്പോള്‍ ആര്‍എസ്എസു കാരനായ ശ്രീകാന്ത് കൊല്ലപ്പെട്ടത് തുടങ്ങി പ്രത്യക്ഷ സംഘപരിവാര ബന്ധം ആരോപിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ നടന്നിട്ടും ഒന്നിലും കാര്യക്ഷമമായ അന്വേഷണമോ അറസ്‌റ്റോ നടന്നിട്ടില്ല. നിലമ്പൂര്‍ തീവണ്ടി അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട അന്വേഷണവും നിലച്ചമട്ടാണ്.സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും വിശ്വസിക്കുന്ന മലപ്പുറത്തെ ജനങ്ങളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി വേട്ടയാടാനുള്ള ഗൂഢശക്തികളുടെ ശ്രമത്തിന്റെ ഭാഗം കൂടിയാണ് കലക്ടറേറ്റ് വളപ്പിലെ സ്‌ഫോടനം.   സമാന സംഭവം നാലര മാസം മുമ്പ് കൊല്ലത്ത് നടന്നിട്ടും അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി ഇടപെടാത്തതിന്റെ അനന്തര ഫലം കൂടിയാണ് ഈ സംഭവം.  ഇത്തരം ഹീന തന്ത്രങ്ങള്‍ സ്വതന്ത്ര ഏജന്‍സികള്‍ സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.ജ ില്ലാ പ്രസിഡന്റ് പി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി മുഹമ്മദ് സുജിര്‍, മന്‍സൂര്‍ കൊണ്ടോട്ടി, ടി കെ ഷൗക്കത്തലി, ഉണ്ണി മുഹമ്മദ് കുരിക്കള്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക