|    Jan 22 Sun, 2017 1:20 am
FLASH NEWS

മലപ്പുറത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം അഭിമാനകരം: മുഖ്യമന്ത്രി

Published : 5th March 2016 | Posted By: SMR

മലപ്പുറം: വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ല കേരളത്തില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും ഇതില്‍ മലപ്പുറത്തെ ഭരണകര്‍ത്താക്കളുടെയും ജനപ്രതിനിധികളുടെയും പങ്ക് എടുത്തു പറയേണ്ടതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലപ്പുറം ഗവ. വനിതാ കോളജിന്റെ ഉദ്ഘാടനം നഗരസഭാ ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ വ്യവസായ-ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. നാടിന്റെ പൊതുവായ ഗുണത്തിനുള്ള ഈ വിദ്യാഭ്യാസ പുരോഗതി നിലനിര്‍ത്തുകയും കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോവുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാണക്കാട് ഇന്‍കെല്‍ എജ്യു സിറ്റിയില്‍ വ്യവസായ വകുപ്പ് വിട്ടുനല്‍കിയ അഞ്ചേക്കര്‍ സ്ഥലത്ത് മൂന്ന് കോടി ചെലവില്‍ നിര്‍മിക്കുന്ന ഗവ. വനിതാ കോളജ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം പൊതുമേഖലയില്‍ സര്‍ക്കാര്‍ അനുവദിച്ച 30 കോളജുകളില്‍ ഒന്‍പതെണ്ണം മലപ്പുറത്താണെന്ന് മന്ത്രി പറഞ്ഞു.
ഒരു വനിതാ കോളജ് ഉള്‍പ്പെടെ ആറ് ഗവ. കോളജുകളും രണ്ട് എയ്ഡഡ് കോളജുകളും പട്ടിക വിഭാഗക്കാര്‍ക്കായി ഒരു കോളജും ജില്ലയില്‍ സര്‍ക്കാര്‍ അനുവദിച്ചു.
പി ഉബൈദുള്ള എംഎല്‍എ, നഗരസഭാ ചെയര്‍പെഴ്‌സണ്‍ സി എച്ച് ജമീല, ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, അംഗങ്ങളായ സലീം കുരുവമ്പലം, പുല്ലാണി സൈത്, നഗരസഭാ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈത്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന ടീച്ചര്‍, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം കെ കെ ആബിദ് ഹുസൈന്‍ തങ്ങല്‍, സെനറ്റ് അംഗം ടി വി ഇബ്രാഹീം, എഡിഎം ഡോ. ജെ ഒ അരുണ്‍, ഇ മുഹമ്മദ് കുഞ്ഞി, ഗവ. വനിതാ കോളജ് സ്‌പെഷല്‍ ഓഫിസര്‍ ഡോ. സൈനുല്‍ ആബിദ് കോട്ട, ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ പി മീര, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എം സലീം, സി പി ഷാജി, സി എച്ച് സൈനബ, വി പി സുമയ്യ, പി ടി സുനീറ, നഗരസഭാ കൗണ്‍സിലര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 134 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക