|    Apr 25 Tue, 2017 2:06 pm
FLASH NEWS

മലപ്പുറം സ്‌ഫോടനം: വിവിധ ഏജന്‍സികള്‍ മലപ്പുറത്ത് പരിശോധന നടത്തി

Published : 2nd November 2016 | Posted By: mi.ptk
nia-ig

മലപ്പുറത്ത് ബോംബ് സ്‌ഫോടനം നടന്നസ്ഥലം കൊച്ചിയിലെ എന്‍ ഐ എ ഡിവൈഎസ്പി വികെ അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നു. ഫോട്ടോ:ഉബൈദ് മഞ്ചേരി

മലപ്പുറം: കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായ മലപ്പുറം കലക്ട്രേറ്റിലെ കോടതി പരിസരം സന്ദര്‍ശിക്കുന്നതിനും അന്വേഷിക്കുന്നതിനുമായി സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള അന്വേഷണ ഏജന്‍സികള്‍ എത്തി. തമിഴ്‌നാട് ചിറ്റൂരിലുണ്ടായ സ്‌ഫോടനത്തിന് സമാനമാണ് ഈ സ്‌ഫോടനമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇന്നലെ രാത്രിയോടെ മലപ്പുറത്തെത്തിയത്. സംഭവസ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തി. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ പരിശോധിച്ചു. കൊല്ലം കലക്ട്രേറ്റിലെ സ്‌ഫോടന കേസ് അന്വേഷിക്കുന്ന സംഘവും മലപ്പുറത്തെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടന കേസ് അന്വേഷിക്കുന്ന ഉദോഗ്സ്ഥരും അടുത്ത ദിവസം മലപ്പുറത്തെത്തുമെന്നാണ് സൂചന. കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം ഡിവൈഎസ്പി അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തില്‍ മലപ്പുറത്തെത്തി സ്ഥലം വിശദമായി  പരിശോധിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. കേസന്വേഷണം ഇതുവരെ എന്‍ഐഎ ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണത്തെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
മലപ്പുറം കലക്ട്രേറ്റില്‍ ജില്ലാ കലക്ടര്‍ ഷൈനാ മോളുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. കലക്ട്രേറ്റിലേക്കുള്ള വഴികള്‍ അകത്തേക്ക് ഒന്നും പുറത്തേക്ക് ഒന്നും എന്ന നിലയില്‍ പരിമിതപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കാടുകള്‍ വെട്ടിതെളിയിക്കാനും വാഹന പാര്‍ക്കിംഗും പൊതുജന പ്രവേശനവും നിയന്ത്രിക്കാനും തീരുമാനിച്ചതായി കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day