|    May 26 Fri, 2017 5:19 am
FLASH NEWS

മലപ്പുറം സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

Published : 25th May 2016 | Posted By: SMR

പെരിന്തല്‍മണ്ണ: ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം പരിയാപുരം സ്വദേശി പരേതനായ തറയില്‍ ഹംസയുടെ മകന്‍ മുജീബ് (37) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഖത്തര്‍ സ്റ്റീലില്‍ നിന്നും ഉംസഈദിലേക്ക് തൊഴിലാളികളെ വിട്ട് മടങ്ങുന്നതിനിടെ മുജീബ് ഓടിച്ച സിവിലിയന്‍ ബസ് അപകടത്തില്‍പ്പെടുകയായിരുന്നു.

ഭാര്യയും 3 മക്കളുമുണ്ട്. റോഡിലേക്ക് തെറിച്ച് നിന്ന കമ്പിയില്‍ വാഹനമിടിക്കുകയും കമ്പി മൂജീബിന്റെ ശരീരത്തില്‍ തുളച്ചുകയറുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുവൈത്തില്‍ ജോലി ചെയ്തിരുന്ന മൂജീബ് നാല് മാസം മുമ്പാണ് ഖത്തറിലെ അല്‍മില്ല്യണ്‍ കമ്പനിയില്‍ ഡ്രൈവറായി ജോലിക്കെത്തിയത്.
മൃതദേഹം ഹമദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകായണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day