|    Apr 27 Thu, 2017 12:39 pm
FLASH NEWS

മലപ്പുറം സെന്‍ട്രല്‍ സഹോദയ സിബിഎസ്ഇ ജില്ലാ കലോല്‍സവത്തിന് തിരശ്ശീല

Published : 31st October 2016 | Posted By: SMR

പെരിന്തല്‍മണ്ണ: മലപ്പുറം സെന്‍ട്രല്‍ സഹോദയ ജില്ലാ കലോല്‍സവ കിരീടം എംഇഎസ് എന്‍ജിനീയറിങ് കോളജ് കാംപസ് സ്‌കൂളിന് കിരീടം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പെരിന്തല്‍മണ്ണ ഐഎസ്എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കലാ മാമാങ്കത്തില്‍ 757 പോയിന്റു നേടിയാണ് എംഇഎസ് കുറ്റിപ്പുറം കിരീടം ചൂടിയത്. മൂന്ന് ദിവസവും വ്യക്തമായ ആദിപത്യം നില നിര്‍ത്തിയായിരുന്നു എംഇഎസ് കുറ്റിപ്പുറത്തിന്റെ ജൈത്രയാത്ര. 681 പോയിന്റു നേടി നസ്‌റത്ത് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മഞ്ചേരി രണ്ടാം സ്ഥാനത്തും 646 ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ കടകശ്ശേരി മൂന്നാം സ്ഥാനത്തുമെത്തിയപ്പോള്‍ ഐഎസ്എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരിന്തല്‍മണ്ണ (593 പോയിന്റ്) നാലാം സ്ഥാനം നേടി. നോബിള്‍ പബ്ലിക് സ്‌കൂള്‍ മഞ്ചേരി(462)യാണ് അഞ്ചാം സ്ഥാനത്ത്. കാറ്റഗറി ഒന്നില്‍ ബെഞ്ച് മാര്‍ക്ക് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ മഞ്ചേരി 79 പോയിന്റോടെ ഒന്നും 75 പോയിന്റോടെ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ കടകശ്ശേരി രണ്ടും 73 പോയിന്റോടെ ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്‌കൂള്‍ നിലമ്പൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. കാറ്റഗറി രണ്ടില്‍ 182 പോയിന്റോടെ നസ്‌റത്ത് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മഞ്ചേരി ഒന്നും 173പോയിന്റോടെ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ കടകശ്ശേരി രണ്ടും 126 പോയിന്റോടെ എംഇഎസ് കോളജ് ഓഫ് എന്‍ജിനീയറിങ് കാംപസ് സ്‌കൂള്‍ കുറ്റിപ്പുറം മൂന്നും സ്ഥാനങ്ങള്‍ നേടി. കാറ്റഗറി മൂന്നില്‍ 350 പോയിന്റോടെ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ കടകശ്ശേരി ഒന്നും 328 പോയിന്റോടെ നസ്‌റത്ത് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മഞ്ചേരി രണ്ടും 230 പോയിന്റോടെ എംഇഎസ് കോളജ് ഓഫ് എന്‍ജിനീയറിങ് കാംപസ് സ്‌കൂള്‍ കുറ്റിപ്പുറം മൂന്നും സ്ഥാനങ്ങള്‍ നേടി. കാറ്റഗറി നാലില്‍ 302 പോയിന്റോടെ എംഇഎസ് കോളജ് ഓഫ് എഞ്ചിനീയറിങ് കാംപസ് സ്‌കൂള്‍ കുറ്റിപ്പുറം ഒന്നും 262 പോയിന്റോടെ ഐഎസ്എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കുള്‍ പെരിന്തല്‍മണ്ണ രണ്ടും 181 പോയിന്റോടെ നോബിള്‍ പബ്ലിക് സ്‌കൂള്‍ മഞ്ചേരി മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപന സമ്മേളനം മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം പ്രഭാഷണം നടത്തി. വിജയികള്‍ക്കുള്ള സമ്മാന ദാനം എംഎല്‍എ നിര്‍വഹിച്ചു. കോഴിക്കോട് െ്രെകം ബ്രാഞ്ച് എസ്പി യു അബ്ദുല്‍ കരീം, ഐഎസ്എസ് പ്രസിഡന്റ് അല്‍ശിഫ ഉണ്ണീന്‍, അഡ്വ. എ വി ഹസ്സന്‍, ചമയം ബാപ്പു, എം മൊയ്തീന്‍, പി ജനാര്‍ദ്ദനന്‍, പത്മകുമാര്‍, കല്ലിങ്ങല്‍ മുഹമ്മദാലി സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day