|    Aug 23 Wed, 2017 3:23 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മലപ്പുറം : വോട്ടര്‍മാര്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍

Published : 20th April 2017 | Posted By: fsq

 

പാലക്കാട്: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് മലപ്പുറത്തെ വോട്ടര്‍മാരെ ആക്ഷേപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും രംഗത്ത്. മലപ്പുറത്ത് യുഡിഎഫ് നേടിയത് ഒരുശതമാനം പോലും മതേതര വിജയമല്ലെന്നും മുസ്‌ലിങ്ങള്‍ക്ക് മാത്രം അംഗത്വം നേടാനാവുന്ന പാര്‍ട്ടി നേടിയ വിജയം കടുത്ത വര്‍ഗീയതയുടെ മാത്രം വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന നിര്‍വാഹകസമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലീഗിനെതിരെയും മലപ്പുറത്തെ വോട്ടര്‍മാര്‍ക്കെതിരെയും സുരേന്ദ്രന്‍ വര്‍ഗീയ പരാമര്‍ശമുന്നയിച്ചത്. കറകളഞ്ഞ വര്‍ഗീയ പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. 73 ശതമാനത്തോളം വരുന്ന മുസ്‌ലിം വോട്ടുകള്‍ കൈക്കലാക്കാന്‍ ഇരു മുന്നണികളും ശക്തമായ പരിശ്രമമാണ് നടത്തിയത്. മലപ്പുറത്ത് അത് പ്രയോജനം ചെയ്‌തെങ്കിലും അത് വിദൂരഭാവിയില്‍ വിനാശകരമായി ഭവിക്കും. അതില്‍ മുസ്‌ലിംലീഗിനും സിപിഎമ്മിനും ഒരുപോലെ പങ്കുണ്ട്.  ബിജെപിയുടെ അടിത്തറ ശക്തവും ഭദ്രവുമാണെന്ന് ഈ തിരഞ്ഞെടുപ്പോടെ തെളിഞ്ഞു. കേന്ദ്ര പൂളില്‍ നിന്ന് സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് പറയുന്നതിനിടെയാണു സംസ്ഥാനം നിരക്കു കൂട്ടുന്നത്. ഇതിനെതിരേ ശനിയാഴ്ച റാന്തല്‍ വിളക്കുമായി വൈദ്യുതിബോര്‍ഡ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക