|    Apr 30 Sun, 2017 10:45 am
FLASH NEWS

മലപ്പുറം വര്‍ഗീയ മേഖലയാണെന്നു പറഞ്ഞിട്ടില്ല : കടകംപള്ളി

Published : 20th April 2017 | Posted By: fsq

 

തിരുവനന്തപുരം: മലപ്പുറം വര്‍ഗീയ മേഖലയാണെന്നു താന്‍ പറഞ്ഞതായി ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പല കാരണങ്ങള്‍ വിശദീകരിച്ചപ്പോള്‍ മലപ്പുറം മണ്ഡലം ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണം വരുന്ന മേഖലകൂടിയാണെന്നാണു പറഞ്ഞത്. എന്നാല്‍ ഇതു ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കടകംപള്ളി വ്യക്തമാക്കി. മുസ്‌ലിംലീഗ് അവിടെ ന്യൂനപക്ഷ വര്‍ഗീയ അടിസ്ഥാനത്തിലുള്ള പ്രചാരണമാണ് നടത്തിയത്. ന്യൂനപക്ഷ വിഭാഗം ഒന്നടങ്കമോ, മലപ്പുറത്തെ മുഴുവന്‍ വോട്ടര്‍മാരോ മുസ്‌ലിം ലീഗിന് വോട്ട് ചെയ്തിട്ടില്ലല്ലോയെന്നും മന്ത്രി പറഞ്ഞു. അന്തരിച്ച എംപി ഇ അഹമ്മദിനെ അപമാനിച്ചെന്നാണ് മറ്റൊരു പ്രചാരണം. താന്‍ പറഞ്ഞതില്‍ നിന്ന് ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുകയാണ് ഉണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day