|    May 25 Thu, 2017 2:14 pm
FLASH NEWS

മലപ്പുറം ലോക്—സഭാ ഉപതിരഞ്ഞെടുപ്പ് : കുഞ്ഞാലിക്കുട്ടി പത്രിക നല്‍കി

Published : 21st March 2017 | Posted By: fsq

 

മലപ്പുറം: മലപ്പുറം ലോക്—സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പി കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി വി അബ്ദുല്‍വഹാബ് എംപി, ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് വരണാധികാരി കലക്ടര്‍ അമിത്മീണയ്ക്ക് പത്രിക നല്‍കിയത്. രാവിലെ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി. തുടര്‍ന്നു കെട്ടിവയ്ക്കാനുള്ള തുക ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നുവാങ്ങി. പിന്നീട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തില്‍ പ്രാര്‍ഥനയും നടത്തിയാണ് കുഞ്ഞാലിക്കുട്ടിയും പത്രിക സമര്‍പ്പണത്തിനെത്തിയത്. മണ്ഡലത്തില്‍ യുഡിഎഫ് ജയിക്കുമെന്നും ഭൂരിപക്ഷം ഉയരുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇതോടെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചവരുടെ എണ്ണം രണ്ടായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day