|    Nov 16 Fri, 2018 9:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പ്:ഹൈക്കോടതിഹരജി തള്ളി

Published : 15th June 2018 | Posted By: kasim kzm

കൊച്ചി: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച എ കെ ഷാജിയുടെ പുനപ്പരിശോധനാ ഹരജിയാണു സിംഗിള്‍ബെഞ്ച് തള്ളിയത്. നാമനിര്‍ദേശക പത്രികയോടനുബന്ധിച്ച സത്യവാങ്മൂലത്തില്‍ ഭാര്യയുടെ സ്വത്ത് സംബന്ധിച്ച കോളം പൂരിപ്പിച്ചില്ലെന്നായിരുന്നു ഹരജിക്കാരന്‍ വാദിച്ചിരുന്നത്. ഇത് തെറ്റാണെന്ന് കണ്ടു കോടതി ഹരജി തള്ളിയിരുന്നു. ഈ വിധി പുനപ്പരിശോധിക്കാനാണു പുതിയ ഹരജി നല്‍കിയിരുന്നത്. പുനപ്പരിശോധനാ ഹരജി സംബന്ധിച്ച ചില കാര്യങ്ങള്‍ വാദംകേള്‍ക്കലിനിടെ കോടതി ചോദിച്ചു. പക്ഷേ, ഒരു ക്ലാര്‍ക്കാണ് തനിക്ക് പരാതി തയ്യാറാക്കി നല്‍കിയതെന്നും വിശദീകരിക്കാനാവില്ലെന്നും ഹരജിക്കാരന്‍ അറിയിച്ചു. തുടര്‍ന്നാണ് പുനപ്പരിശോധനാ ഹരജിയും തള്ളിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss