|    Dec 13 Wed, 2017 2:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് പരാജയം സമ്മതിച്ചു: കോടിയേരി

Published : 21st March 2017 | Posted By: shins

kodiyeri-n

മലപ്പുറം: മുന്നണി വിട്ടുപോയ കെ എം മാണിയെ തിരിച്ചുവിളിച്ചതിലൂടെ മുസ്‌ലിം ലീഗും യുഡിഎഫും മലപ്പുറം തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ പരാജയം സമ്മതിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറം ടൗണ്‍ഹാളില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണോല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത് ഒറ്റക്ക് മല്‍സരിച്ചാല്‍ ജയിക്കുമെന്ന് വീമ്പിളക്കുന്ന ലീഗ് ആത്മവിശ്വാസക്കുറവുകൊണ്ടാണ് യുഡിഫ് വിട്ടുപോയ കെഎം മാണിയെ തിരിച്ചുവിളിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു കൊല്ലം കേരളത്തില്‍ കുഞ്ഞുഞ്ഞിന്റെയും കുഞ്ഞാപ്പയുടെയും കുഞ്ഞുമാണിയുടെയും ഭരണമായിരുന്നു. യുഡിഎഫ് തിരിച്ചുവരില്ലെന്ന് തിരിച്ചറിഞ്ഞ മാണി ആദ്യം യുഡിഎഫ് വിട്ടു. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയും ഡല്‍ഹിയിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്. അത് നടക്കുമോ എന്നത് വേറെ കാര്യം. യുഡിഎഫിന് കേരളത്തില്‍ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഈ മുന്നണി പിരിച്ചുവിടണം. അദ്ദേഹം പറഞ്ഞു. കാനം രാജേന്ദ്രന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എകെ ശശീന്ദ്രന്‍, വിജയരാഘവന്‍, ടികെ ഹംസ, സ്ഥാനാര്‍ഥി അഡ്വ. എംബി ഫൈസല്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക