|    May 25 Thu, 2017 2:05 pm
FLASH NEWS

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് : പരാതി നല്‍കേണ്ടത് ഓണ്‍ലൈന്‍ വഴി

Published : 21st March 2017 | Posted By: fsq

 

മലപ്പുറം: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും പ്രചാരണ വാഹനങ്ങള്‍ക്കുള്ള അനുമതി, മൈക്ക് പെര്‍മിഷന്‍ എന്നിവയ്ക്കും അപേക്ഷിക്കേണ്ടത് ഓണ്‍ലൈന്‍ വഴി. ഇതിന്റെ ഭാഗമായി ഇ-പരാതി, ഇ-പരിഹാരം തുടങ്ങിയ സോഫ്റ്റ്‌വെര്‍ പരിചയപ്പെടുത്തുന്നതിന് അംഗീകൃത രാഷട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കും.രാഷട്രീയപാര്‍ട്ടികള്‍ ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കണം. ഇതിനു ശേഷം വോട്ടിങ് മെഷീനുകളുടെ റാന്റമൈസേഷന്‍ വൈകീട്ട് 4.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഇതിലും രാഷ്ട്രീയപാര്‍ട്ടികള്‍ ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ചുള്ള പരാതികള്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ കലക്ടറേറ്റിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കംപ്ലയിന്റ് മോണിറ്ററിങ് റൂമില്‍ അറിയിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഫിനാന്‍സ് ഓഫിസറുടെ മേല്‍നോട്ടത്തിലാണ് സെല്‍ പ്രവര്‍ത്തിക്കുക. ടോള്‍ഫ്രി നമ്പര്‍: 1800-425-4960. ഇ-മെയില്‍: രീഹഹലരീേൃമലേസലെരശേീി@്യമവീീ.ശി

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day