|    Oct 23 Tue, 2018 9:56 pm
FLASH NEWS

മലപ്പുറം ലാത്തിച്ചാര്‍ജ്: കര്‍മസമിതി പ്രതിഷേധിച്ചു

Published : 8th April 2018 | Posted By: kasim kzm

വടകര: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ പൊലിസും റവന്യു വകുപ്പും ചേര്‍ന്ന് വീട്ടിനകത്ത് കയറി സ്ത്രീകളെയും കുട്ടികളേയുമടക്കം തല്ലിച്ചതച്ച സംഭവത്തില്‍ കര്‍മ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. സമര സംഘനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാതെയാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നത്.
സ്ഥലവും, വീടും, കച്ചവട സ്ഥാപനങ്ങളടക്കം നഷ്ടപ്പെടുന്ന പാവപ്പെട്ടവരുടെ വേവലാതി മനസിലാക്കാതെയുള്ള സര്‍ക്കാരിന്റെ നടപടി ഏറെ പ്രതിഷേധാര്‍ഹമാണെന്നും, സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് സമരസമിതിയുമായി സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ചക്ക് തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ടിവി ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss