|    Feb 22 Wed, 2017 2:13 pm
FLASH NEWS

മലപ്പുറം റവന്യൂ ജില്ലാ കായികമേളയ്ക്ക് സമാപനം; എടപ്പാള്‍ ഉപജില്ലയ്ക്ക് ഓവറോള്‍

Published : 30th November 2016 | Posted By: SMR

മലപ്പുറം:  മലപ്പുറം റവന്യൂ ജില്ലാ കായിക മേളയില്‍ എടപ്പാള്‍ ഉപജില്ലയ്ക്ക് ഓവറോള്‍ കിരീടം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കാലിക്കറ്റ് സര്‍വകലാശാല സിഎച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ നടന്ന കായിക മേളയില്‍ ഐഡിയല്‍ കടകശ്ശേരിയുടെ മികവിലാണ് എടപ്പാള്‍ ഉപജില്ല തുടര്‍ച്ചയായി എട്ടാമതും കിരീടം ചൂടിയത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കി 42 സ്വര്‍ണവും 26 വെള്ളിയും 10 വെങ്കലവുമടക്കം 300.2 പോയിന്റോടെയാണ് എടപ്പാള്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള വേങ്ങര ഉപജില്ലയ്ക്ക് 7 സ്വര്‍ണവും 16 വെള്ളിയും എട്ടു വെങ്കലവുമടക്കം 105.2 പോയിന്റ് മാത്രമാണുള്ളത്. ഒന്‍പത് സ്വര്‍ണവും എട്ടു വെള്ളിയും 12 വെങ്കലവുമടക്കം 96 പോയന്റുള്ള മങ്കട ഉപജില്ലക്കാണ് മൂന്നാംസ്ഥാനം. 17 ഉപജില്ലകളില്‍ നിന്നായി 3,500 ല്‍പ്പരം കായിക താരങ്ങള്‍ പങ്കെടുത്ത മേളയില്‍ സ്‌കൂള്‍ തലത്തില്‍ ഐഡിയല്‍ ഇഎച്ച്എസ്എസ് കടകശ്ശേരി 39 സ്വര്‍ണ്ണവും 20 വെള്ളിയും ആറു വെങ്കലവുമടക്കം 261 പോയിന്റോടെ ഒന്നാം സ്ഥാനത്തും, പരിയാപുരം സെന്റ് മേരീസ് എച്ച്എസ് സ്‌കൂള്‍ ആറു സ്വര്‍ണവും എട്ടു വെള്ളിയും ഒന്‍പത് വെങ്കലവുമടക്കം 63 പോയന്റോടെ രണ്ടാം സ്ഥാനത്തും, താനൂര്‍ രായിമംഗലം എസ്എംഎംഎച്ച്എസ് സ്‌കൂള്‍ നാലു സ്വര്‍ണവും നാലു വെള്ളിയും രണ്ടുവെങ്കലവുമടക്കം 34 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. മൂന്ന് ദിവസത്തെ മീറ്റില്‍ പതിനാറ് റെക്കോര്‍ഡുകളാണ് പിറന്നത്. സമാപന സമ്മേളനം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സഫറുള്ള ഉദ്ഘാടനം ചെയ്തു. തേഞ്ഞിപ്പലം പഞ്ചായത്തംഗം കെ അബ്ദുല്‍ ഖദര്‍ അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക