|    Nov 19 Mon, 2018 1:14 pm
FLASH NEWS
Home   >  Kerala   >  

മലപ്പുറം മുണ്ടേരി ഫാമില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

Published : 14th August 2018 | Posted By: afsal ph


മലപ്പുറം: ചാലിയാര്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മലപ്പുറം മുണ്ടേരി ഫാമില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഫാമിന് ചുറ്റും വെള്ളം കയറിയതോടെ 41 തൊഴിലാളികളാണ് ഒറ്റപ്പെട്ടത്. രണ്ട് മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തൊഴിലാളികളെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. വെള്ളക്കെട്ടിന് കുറുകെ വലിയ വടം കെട്ടി തൊഴിലാളികളെ സുരക്ഷിതമായി എത്തിക്കുകയായിരുന്നു. ജില്ലയില്‍ മലയോര മേഖലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss