|    May 21 Mon, 2018 12:48 pm
FLASH NEWS

മലപ്പുറം മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃക : പിഡിപി

Published : 21st April 2017 | Posted By: fsq

 

പൊന്നാനി: മലപ്പുറം ജില്ല മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃകയാണെന്ന് പിഡിപി മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. മറിച്ചുള്ള ഏതെങ്കിലും പ്രസ്താവനകളോടോ പ്രവര്‍ത്തനങ്ങളോടോ യോജിക്കാന്‍ കഴിയില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരേയുള്ള ഗൂഢാലോചനാ കുറ്റം പുനസ്ഥാപിച്ച സുപ്രിംകോടതി വിധിയെ യോഗം സ്വാഗതം ചെയ്തു. കേരള സംസ്ഥാനത്ത് യുഎപിഎ ചാര്‍ത്തില്ലെന്ന ഉറച്ച നിലപാടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സലാം മുന്നിയൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാഞ്ചി ഇബ്രാഹീം തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി വിഷയാവതരണം നടത്തി. വേലായുധന്‍ വെന്നിയൂര്‍, യൂസഫ് പാന്ത്ര, സെക്കീര്‍ പരപ്പനങ്ങാടി, ശശി പൂവ്വഞ്ചിന, കെ സി അബൂബക്കര്‍, അസീസ് വെളിയങ്കോട്, മൊയ്തീന്‍കുട്ടി, അബ്ദുല്‍ ബാരിര്‍ഷാദ്, ഹബീബ് റഹ്മാന്‍, അനീഷ്‌കുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss