|    Oct 20 Sat, 2018 5:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടരുതെന്ന് സിപിഎം

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് കോഴിക്കോട് ഓഫിസുമായി ലയിപ്പിക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നത്. ഈ നടപടി മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളേയും പാസ്‌പോര്‍ട്ട് അപേക്ഷകരായ ഉദ്യോഗാര്‍ഥികളേയും ദ്രോഹിക്കുന്ന നടപടിയാണ്. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടുന്നതോടെ കോഴിക്കോട് ഓഫിസിന്റെ തിരക്ക് വര്‍ധിക്കുകയും  ജനങ്ങള്‍ക്ക് അടിയന്തരമായി ലഭിക്കേണ്ട സേവനം നിഷേധിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss