|    May 27 Sat, 2017 1:46 pm
FLASH NEWS

മലപ്പുറം- നെടുമ്പാശ്ശേരി റൂട്ടില്‍ ലോ ഫ്‌ളോര്‍ ബസ്സിന്റെക്കോഡ് കളക്്ഷന്‍

Published : 17th October 2016 | Posted By: Abbasali tf

കോട്ടക്കല്‍: സംസ്ഥാനത്തെ ലോഫ്‌ളോര്‍ ബസ്സുകളില്‍ മലപ്പുറം- നെടുമ്പാശ്ശേരി റൂട്ടില്‍ റെക്കോഡ് വരുമാനം. കരിപ്പൂര്‍ ഏര്‍പോര്‍ട്ടില്‍ നിന്നു വലിയ വിമാനങ്ങള്‍ ഇല്ലാതായതോടെ  മിക്കയാത്രക്കാരും നെടുമ്പാശ്ശേരിയെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട്തന്നെ മലപ്പുറത്തുനിന്നു നെടുമ്പാശ്ശേരിയിലേക്കുള്ള ബസ്സില്‍ ഏതാണ്ട് മുഴുവനും ബുക്ക് ചെയ്ത എയര്‍പോര്‍ട്ട് ടിക്കറ്റുകളാണ്. പുലര്‍ച്ചെ മൂന്നുമുതല്‍ തുടങ്ങി 4.15, 4.45, വൈകീട്ട് 7.45 വരെ ബസ്സുകളില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ട്. ഇതു മിക്ക ദിവസവും പൂര്‍ണമാവും. ജിദ്ദ,റിയാദ്,ദമാം ഭാഗങ്ങളില്‍ നിന്നു നാട്ടിലെത്തുന്നവര്‍ക്കും ലോഫ്‌ളോര്‍ തന്നം ശരണം. മിക്കമാസങ്ങളിലും പത്ത് ലക്ഷം രൂപവരെ കലക്്ഷന്‍ കിട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സര്‍വീസ് തുടങ്ങിയത്. യാത്രക്കാരുടെ തിരക്കു കാരണം ആഗസ്ത,് സപ്തംബര്‍ മാസങ്ങളില്‍ രണ്ട് സര്‍വീസുകള്‍കൂടി ആരംഭിച്ചു. മലപ്പുറത്തു നിന്നു നെടുമ്പാശ്ശേരിയിലേക്ക് 240 രൂപയാണ് ടിക്കറ്റ്. ഇതു പ്രവാസികള്‍ക്ക് വലിയനുഗ്രഹമാണ്. ഈ ബസ്സുകള്‍ക്കെല്ലാം ഓണ്‍ലൈനില്‍ സീറ്റ് ബുക്കു ചെയ്യാമെന്നത് പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമായിരിക്കയാണ്. വിമാന സര്‍വീസിനനുയോജ്യമായാണ് ബസ്സ് സമയം ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തുള്ള 513 ലോഫ്‌ളോര്‍ സര്‍വീസില്‍ മികച്ചനേട്ടമുള്ളത് മലപ്പുറത്തുനിന്നുള്ള അഞ്ച് സര്‍വീസുകള്‍ക്കാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day