|    Sep 20 Thu, 2018 2:08 pm
FLASH NEWS
Home   >  Kerala   >  

മലപ്പുറം ഡിസിസി ഓഫിസിലെ കൊടിമരത്തില്‍ ലീഗ് പതാക: പരാതി നല്‍കി

Published : 8th June 2018 | Posted By: sruthi srt

മലപ്പുറം: മലപ്പുറം ഡിസിസി ഓഫിസിലെ കൊടിമരത്തില്‍ ലീഗ് പതാക. കോണ്‍ഗ്രസ് പതാകയ്ക്ക് മുകളിലായാണ് ലീഗിന്റെ പതാക കെട്ടിയിരിക്കുന്നത്.നേതാക്കള്‍ക്ക് സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് റിപോര്‍ട്ട്.

ഇന്നലെ രാത്രി പത്തിനു ശേഷമാണ് സംഭവം.കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെയാണ് സംഭവം എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. അതേസമയം സംഭവത്തില്‍ പരാതി നല്‍കിയതായും പതാക അഴിച്ച് മാറ്റിയാതായും ഡിസിഡി വൃത്തങ്ങള്‍ അറിയിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss