|    Oct 17 Wed, 2018 9:57 pm
FLASH NEWS

മലപ്പുറം ജില്ലാ വിഭജനം നിയമസഭയില്‍ ഉന്നയിക്കാന്‍ ലീഗ് ആര്‍ജവം കാണിക്കണം: എസ്ഡിപിഐ

Published : 13th June 2018 | Posted By: kasim kzm

മലപ്പുറം: വികസനത്തിനും പുരോഗതിക്കും മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ആത്മാര്‍ഥമാണെങ്കില്‍ നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ മുസ്്‌ലിംലീഗ് എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് ആവശ്യപ്പെട്ടു.
മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് ജില്ലാ വിഭജനമല്ലാതെ പരിഹാരമില്ലെന്ന് 2010ല്‍ എസ്ഡിപിഐ നിര്‍ദേശിച്ചപ്പോ അന്നതിനെ പരസ്യമായും രഹസ്യമായും എതിര്‍ത്ത മുസ്്‌ലിംലീഗ് മലപ്പുറം ജനതയോട് മാപ്പു പറയണം.
വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് മലപ്പുറം ജില്ല നേരിടുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം ദീര്‍ഘവീക്ഷണമില്ലാതെ ജില്ലയിലെ സാമ്പ്രദായിക രാഷ്ട്രീയക്കാര്‍ നടത്തിയ വികസനവായാടിത്തമാണ്. 45 ലക്ഷത്തിലേറെ ജനങ്ങള്‍ അധിവസിക്കുന്ന മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ജനകീയ ആവശ്യത്തെ വിഘടനവാദമായും മറ്റും ചിത്രീകരിച്ചവര്‍ മലപ്പുറത്ത് വികസനം വരുന്നതു തടയാനാണ് കാലങ്ങളായി ശ്രമിച്ചു കൊണ്ടിരുന്നത്.
2010 മുതല്‍ ജില്ലാ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള വിവിധങ്ങളായ സമരപരിപാടികളിലൂടെ എസ്ഡിപിഐ മുന്നോട്ടുവച്ച ജില്ലാ വിഭജനമെന്ന ആവശ്യം പഠിക്കാന്‍ ഒരു വ്യാഴവട്ടക്കാലം ചിലവഴിക്കേണ്ടി വന്ന മുസ്്‌ലിംലീഗ് ജില്ലയെ പുറകോട്ട് നയിക്കുന്ന നിലപാടുകള്‍ തിരുത്തി ജില്ലാ വിഭജനമെന്ന ആവശ്യം നിയമസഭയില്‍ ഉന്നയിക്കാന്‍ ഇനിയും കാലതാമസം വരുത്തരുതെന്നും സി പി എ ലത്തീഫ് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss