|    Mar 23 Thu, 2017 4:08 pm
FLASH NEWS

മലപ്പുറം ജില്ലാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ഇന്നുമുതല്‍വാഴ്‌സിറ്റി സ്റ്റേഡിയത്തില്‍

Published : 15th October 2016 | Posted By: Abbasali tf

ചേളാരി: മലപ്പുറം ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ കീഴില്‍ നടത്തു ജില്ലാ ചാംപ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാവും. രണ്ടുദിവസമാണ് മേള. ജില്ലയിലെ അഫിലിയേറ്റഡ് ക്ലബ്ബുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി രണ്ടായിരത്തോളം പുരുഷ-വനിതാ കായിക താരങ്ങള്‍ മല്‍സരത്തില്‍ പങ്കെടുക്കും. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത പത്തക്ക നമ്പറുള്ളവര്‍ക്കേ ഇത്തവണ മല്‍സരത്തില്‍ പങ്കെടുക്കാനാവൂ. ഇതിനായി അസ്സല്‍ ജനനസര്‍ട്ടിഫിക്കറ്റുമായി അത്‌ലറ്റിക് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മല്‍സരം കഴിഞ്ഞാലുടന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഗ്രൗണ്ടില്‍ നിന്നുതന്നെ വിതരണം ചെയ്യും. മേള ഇന്നു രാവിലെ 11ന് വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യും. ഡോ: വി പി സക്കീര്‍ ഹുസൈന്‍, കെ കെ രവീന്ദ്രന്‍, വി പി മുഹമ്മദ്കാസിം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(Visited 9 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക