|    Nov 24 Fri, 2017 3:44 am
FLASH NEWS

മലപ്പുറം ഗവ. ഗേള്‍സ് സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Published : 10th August 2017 | Posted By: fsq

 

മലപ്പുറം: മലപ്പുറം കോട്ടപ്പടിയിലെ ഗവ. ഗേള്‍സ് എച്ച്എസ്എസ് അന്താരാഷ്ട്ര പദവിയിലേക്ക് മുന്നേറാനൊരുങ്ങുന്നു. മലപ്പുറത്തിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച വിദ്യാലയം എന്ന നിലയിലാണ് മണ്ഡലത്തിലെ ഈ സ്‌കുള്‍ തിരഞ്ഞെടുത്തത്. പദ്ധതിക്കായി സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏത് സ്‌കൂളിനോടും കിടപിടിക്കുന്ന തരത്തിലുള്ള മല്‍സരക്ഷമതയും സാങ്കേതിക മികവും വൈജ്ഞാനിക പാടവവും കുട്ടികളെ പ്രാപ്തരാക്കിയെടുക്കുകയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. അത്യാധുനിക രീതിയിലുള്ള കെട്ടിടങ്ങള്‍, ഹൈടെക് ക്ലാസ് റൂമുകള്‍, അനുബന്ധ സൗകര്യങ്ങള്‍, ലാബ് ലൈബ്രറി, പാര്‍ക്ക്, മൈതാനം, പൂന്തോട്ടം, ഭക്ഷണഹാളും അടുക്കളയും, വിശ്രമമുറികള്‍ എന്നീ സൗകര്യങ്ങളാല്‍ സ്‌കുളിന്റെ മുഖഛായതന്നെ മാറ്റിമറിക്കാനാണ് പി ഉബൈദുല്ല എംഎല്‍എ, പിടിഎ എന്നിവരടക്കമുള്ള കമ്മിറ്റിയുടെ ശ്രമം. എന്നാല്‍, ഇത്തരം സംവിധാനങ്ങളൊക്കെ സ്ഥാപിക്കുമ്പോഴേക്കും 17 കോടിയോളം രൂപ ചെലവ് വരുമെന്നാണ് സ്‌കൂളധികൃതര്‍ പറയുന്നത്. ബാക്കി തുക മറ്റു സ്രോതസ്സുകളില്‍ നിന്നു കണ്ടെത്താനാണ് തീരുമാനം. ആറു മാസം മുമ്പ് തന്നെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 1897ല്‍  വെര്‍ണാക്കുലര്‍ സ്‌കൂള്‍ എന്ന പേരിലാണ് സ്‌കൂളിന്റെ തുടക്കം. 1918ല്‍ എല്‍പി സ്‌കൂളായും 1930ല്‍ ഹൈസ്‌കൂളായും ഉയര്‍ന്നു. മുമ്പ് മറ്റു ജില്ലകളില്‍ നി്ന്നുപോലും വിദ്യാര്‍ഥികളെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക