|    Jun 28 Wed, 2017 12:42 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മലപ്പുറം കോഴിക്കോട് തൃശൂര്‍ ടീമുകള്‍ക്ക് വിജയം

Published : 24th October 2016 | Posted By: SMR

ദോഹ: വെസ്‌റ്റേണ്‍ യൂനിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കായുള്ള പത്താമത് ഇന്ത്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റെിന്റെ വെള്ളിയാഴ്ച നടന്ന പ്രാഥമിക റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ കെഎംസിസി മലപ്പുറം മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് യാസ് തൃശൂരിനെ പരാജയപ്പെടുത്തി. ഉദ്ഘാടന ദിനത്തിലൊഴുകിയെത്തിയ ആയിരങ്ങളെ സാക്ഷി നിറുത്തി നടന്ന മല്‍സരം ആവേശകരമായിരുന്നു. എങ്കിലും മലപ്പുറത്തിന്റെ കളിയടവുകള്‍ക്കു മുമ്പില്‍ താരതമ്യേന നവാഗതരായ യാസ് പതറി. ആദ്യ പകുതിയുടെ ആറാം മിനിറ്റില്‍  ഗോളടിച്ച് മലപ്പുറം തൃശൂരിനെ ഞെട്ടിച്ചു. കെഎംസിസിയുടെ 11ാം നമ്പര്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുധീഷിന്റെ ബൂട്ടില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി.
രണ്ടാം പകുതി തുടങ്ങിയതു തന്നെ ഗോളെണ്ണം വര്‍ധിപ്പിക്കാനുള്ള മലപ്പുറത്തിന്റെ കൂട്ട ആക്രമണത്തോടെയാണ്. 38ാം മിനിറ്റില്‍ അതിന്റെ ഫലം കണ്ടു. തൃശൂര്‍ ഗോള്‍മുഖത്ത് ലഭിച്ച ഒരു ഫ്രീ കിക്ക് മലപ്പുറം മനോഹരമായി വലയിലാക്കി.  48ാം മിനിറ്റില്‍ മലപ്പുറം സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. രമേശന്‍ തന്നെയാണ് പിന്നെയും താരമായത്. രണ്ടാം മല്‍സരത്തില്‍ കെഎംസിസി കോഴിക്കോട് കെഒഎ കണ്ണൂരിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു.
കോഴിക്കോടിന്റെ മേധാവിത്തം വ്യക്തമായ മല്‍സരത്തില്‍ റിയാസ്, ഫഹദ് തുടങ്ങിയവര്‍ കെഎംസിസിക്കു വേണ്ടി ഗോള്‍ നേടിയപ്പോള്‍ കണ്ണൂരിന്റെ ആശ്വാസ ഗോള്‍ പിറന്നത് 42ാം മിനിറ്റില്‍ റഈസിന്റെ ബൂട്ടില്‍ നിന്നാണ്. വ്യാഴാഴ്ച നടന്ന രണ്ടാം മല്‍സരത്തില്‍ തൃശൂര്‍ ജില്ലാ സൗഹൃദ വേദി ഏകപക്ഷീയമായ 4 ഗോളുകള്‍ക്ക് സ്‌കിയ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക