|    Aug 20 Mon, 2018 8:42 am
FLASH NEWS

മലപ്പുറം കോട്ടപ്പടി സ്വകാര്യ ബസ്സ്റ്റാന്റ് ; മുഴുവന്‍ ബസ്സുകളും സ്റ്റാന്റില്‍ കയറിത്തുടങ്ങി

Published : 15th June 2017 | Posted By: fsq

 

മലപ്പുറം: മലപ്പുറം കോട്ടപ്പടി സ്വകാര്യ ബസ്സ്റ്റാന്റില്‍ മുഴുവന്‍ ബസ്സുകളും കയറിത്തുടങ്ങി. നവീകരണത്തിനുശേഷം രണ്ടാഴ്ച പിന്നിട്ടിട്ടും സ്റ്റാന്റില്‍ പല ബസ്സുകളും കയറുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. തുടര്‍ന്ന് നഗരസഭ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് ട്രാഫിക് പോലിസ് നടപടി സ്വീകരിച്ചത്. നഗരത്തിലേക്ക് വരുന്നതും പോവുന്നതുമായ മുഴുവന്‍ ബസ്സുകളും ഇപ്പോള്‍ സ്റ്റാന്റില്‍ കയറിയാണ് സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ 27 നാണ് നവീകരണ പ്രവൃത്തികള്‍ക്കു ശേഷം നഗരസഭ ബസ്സ്റ്റാന്റ് തുറന്നുകൊടുത്തത്. എല്ലാ സ്വകാര്യ ബസ്സുകളും കോട്ടപ്പടി സ്റ്റാന്റില്‍ കയറി സര്‍വീസ് നടത്തണമെന്ന് ട്രാഫിക് റെഗുലേറ്ററി നിര്‍ദേശിച്ചിരുന്നെങ്കിലും അത് പൂര്‍ണമായും നടപ്പായിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടി നഗരസഭ ട്രാഫിക് പോലിസിന് നേരത്തെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഡിവൈഎസ്പി ഇടപെട്ടത്. നിരന്തരമുള്ള തകര്‍ച്ച കാരണമായിരുന്നു നേരത്തെ സ്വകാര്യ ബസ്സുകള്‍ സ്റ്റാന്റിനെ അവഗണിച്ചിരുന്നത്. പിന്നീട് നഗരസഭ 60 ലക്ഷം രൂപ ചെലവട്ട് സ്റ്റാന്റിന്റെ പ്രതലം കോണ്‍ക്രീറ്റ് ചെയ്തു നവീകരിക്കുകയായിരുന്നു. ഇതിനായി മൂന്ന് മാസം സ്റ്റാന്റ് അടച്ചിടുകയും ചെയ്തു. നവീകരണത്തിനു ശേഷവും മലപ്പുറത്തു നിന്ന് സര്‍വീസ് ആരംഭിക്കുന്ന ബസ്സുകള്‍ മാത്രമാണ് സ്റ്റാന്റില്‍ പ്രവേശിച്ചിരുന്നത്. യാത്രക്കാര്‍ അവഗണിക്കുന്ന സ്റ്റാന്റില്‍ കയറുന്നത് സമയ നഷ്ടം ഉണ്ടാക്കുന്നുവെന്നാണ് ബസ്സുടമകളുടെ വാദം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss