|    Dec 15 Fri, 2017 12:07 pm

മലപ്പുറം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍; ജനുവരി രണ്ടിന് മുഖ്യമന്ത്രി തറക്കല്ലിടും

Published : 10th December 2015 | Posted By: SMR

മലപ്പുറം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മിക്കുന്ന ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ തറക്കല്ലിടല്‍ ജനുവരി രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് പി ഉബൈദുള്ള എംഎല്‍എ അറിയിച്ചു. ജില്ലാ കലക്ടര്‍ ടി ഭാസ്‌ക്കരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിലാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.
പരിപാടിയുടെ നടത്തിപ്പിനായി എംഎല്‍എ ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ചു. ആറ് നിലകളിലായി നിര്‍മിക്കുന്ന ബസ് ടെര്‍മിനലിന്റെ ആദ്യ രണ്ടണ്‍ നിലകളുടെ നിര്‍മാണോദ്ഘാടനമാണ് ജനുവരി രണ്‍ണ്ടിന് നടക്കുക. ഇതിനായി 7.9 കോടി വകയിരുത്തിയിട്ടുണ്ടണ്‍്. 2.4 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ബസ് ടെര്‍മിനലില്‍ 50 ബസ്സുകള്‍ നിര്‍ത്തിയിടാനാകും. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 18 മാസം കൊണ്‍ണ്ട് പൂര്‍ത്തിയാക്കും.
ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണച്ചുമതല. യോഗത്തില്‍ മലപ്പുറം നഗരസഭാ ഉപാധ്യക്ഷന്‍ പെരുമ്പള്ളി സെയ്ദ്, കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിപി ഷാജി, ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് സുനീറ അഷ്‌റഫ്, ആനക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിപി അബ്ദുറഹ്മാന്‍, മലപ്പുറം നഗരസഭ കൗണ്‍സിലര്‍ ഹാരിസ് അമീന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി മുസ്തഫ, ഉപ്പോടന്‍ ഷൗക്കത്ത്, വി മജ്‌നു, കെഎസ്ആര്‍ടിസി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ വി കൃഷ്ണദാസ് പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക