|    Dec 14 Fri, 2018 7:58 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മലപ്പുറം എംഎസ്പിയും ചേലേമ്പ്രയും റിലയന്‍സ് കപ്പിന്

Published : 8th December 2018 | Posted By: kasim kzm

മലപ്പുറം: കേരളത്തിലെ പ്രബല ഫുട്‌ബോള്‍ സ്‌കൂളുകളായ മലപ്പുറം എംഎസ്പിയും ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസും മുംബൈയില്‍ നടക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ യോഗ്യത നേടി. എംഎസ്പി സീനിയറിലും ചേലേമ്പ്ര ജൂനിയറിലുമാണ് യോഗ്യരായത്. കൊച്ചിയില്‍ നടന്ന കേരള സോണല്‍ മത്സരത്തില്‍ എന്‍എന്‍എച്ച്എസ്എസ് മൂവാറ്റുപുഴ തര്‍ബിയത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു.
കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന സുബ്രതോകപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച ടീമാണ് ചേലേമ്പ്ര എന്‍എന്‍എച്ച്എസ് സ്‌കൂള്‍. വിജയികള്‍ക്കുള്ള സമ്മാനം മുന്‍ ആര്‍സനല്‍ താരം ടെറി ഫെലാന്‍ നല്‍കി. സീനിയര്‍ സ്‌കൂള്‍ ചാംപ്യന്‍ഷിപ്പില്‍ തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കുളിനെതിരെ എതിരില്ലാത്ത 2 ഗോളിനാണ് എംഎസ്പിയുടെ വിജയം. എംഎസ്പി രണ്ട് തവണ സുബ്രതോ കപ്പ് ചാംപ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss