|    Jul 23 Sun, 2017 2:32 pm
FLASH NEWS

മലപ്പുറം ഉപതിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു മുന്നറിയിപ്പാവുമെന്ന്‌

Published : 20th March 2017 | Posted By: fsq

 

പേരാമ്പ്ര: വരാനിരിക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെയും സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാരിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഫലനമാവുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല. മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമാവുന്ന റേഷന്‍ സംവിധാനത്തിന്റെ വിഹിതം വെട്ടിക്കുറക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മല്‍സരിക്കുകയാണ്.
ഇത് റീട്ടെയില്‍ മേഖലയിലെ കുത്തക ഭീമന്‍മാരെ സഹായിക്കുന്നതിന് വേണ്ടിയാണ്. വരാന്‍ പോകുന്ന കാലം അതിഭയങ്കരമായ വിലക്കയറ്റത്തിന്റേതാവുമെന്നും അദ്ദേഹം പറഞ്ഞു. ഹരിത രാഷ്ട്രീയത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന വിഷയത്തില്‍ ചന്ദ്രിക പത്രാധിപര്‍ സി പി സൈതലവി പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് പ്രസിഡന്റ് എസ് കെ അസൈനാര്‍ അധ്യക്ഷത വഹിച്ചു. കെ എസ് മൗലവി, എസ് പി കുഞ്ഞമ്മദ്, ഒ മമ്മു, ടി കെ ഇബ്രാഹിം, എം കെ അബ്ദുര്‍റഹിമാന്‍ മാസ്റ്റര്‍, പി ടി അഷ്‌റഫ്, കെ കുഞ്ഞലവി, ടി പി മുഹമ്മദ്, മൂസ കോത്തമ്പ്ര, സി പി എ അസീസ്, കല്ലൂര്‍ മുഹമ്മദലി സംസാരിച്ചു.
ഞ്ജിത്ത് കാരാട്ട് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക