|    Dec 14 Fri, 2018 8:31 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മലപ്പുറം അലിഗഡ് മുസ്‌ലിം സര്‍വകലാശാല സെന്റര്‍നാല് അസി. പ്രഫസര്‍മാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

Published : 30th November 2018 | Posted By: kasim kzm

കൊച്ചി: മലപ്പുറത്തെ അലിഗഡ് മുസ്‌ലിം സര്‍വകലാശാല സെന്ററിലെ മാനേജ്‌മെന്റ് ആന്റ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലേക്കുള്ള നാല് അസി. പ്രഫസര്‍മാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമന നടപടിക്രമങ്ങള്‍, യുജിസി മാനദണ്ഡം എന്നിവ പാലിച്ചില്ലെന്നു വിലയിരുത്തിയാണ് ഉത്തരവ്.
രണ്ടു മാസത്തിനകം പുതിയ നിയമനം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. അതുവരെ നിലവിലെ അധ്യാപകര്‍ക്കു തുടരാം. നിയമനങ്ങളെ ചോദ്യംചെയ്ത് പാലക്കാട് സ്വദേശി കെ വി ഹംസ നല്‍കിയ ഹരജിയില്‍ ലുബിന അന്‍സാരി, പി മുഹമ്മദ് യാഷിക്, കെ വി ഷഫീഖ് റഹ്മാന്‍, സെയ്ദ് അഹ്മദ് സാദ് എന്നിവരുടെ നിയമനമാണ് റദ്ദാക്കിയിരിക്കുന്നത്. ഈ നിയമനത്തിനായി തയ്യാറാക്കിയ ഷോര്‍ട്ട്‌ലിസ്റ്റില്‍ നിന്നുതന്നെ സെലക്ഷന്‍ സമിതി യോഗ്യരെ കണ്ടെത്തി പുതിയ നിയമനം നടത്തണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
അസി. പ്രഫസര്‍ നിയമനത്തിന് മൂന്നു മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് മാര്‍ക്കിടേണ്ടതെങ്കിലും കൂടിക്കാഴ്ചയുടെ മാര്‍ക്ക് മാത്രം രേഖപ്പെടുത്തിയുള്ള കണ്‍സോളിഡേറ്റഡ് മാര്‍ക്കിട്ടാണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തിയതെന്നാരോപിച്ചാണ് കെ വി ഹംസ ഹരജി നല്‍കിയത്. അക്കാദമിക് മേഖലയിലെയും ഗവേഷണ മേഖലയിലെയും മികവിന് 50 ശതമാനം, പരിജ്ഞാനം, അധ്യാപന മികവ് എന്നിവയ്ക്ക് 30 ശതമാനം, കൂടിക്കാഴ്ചയ്ക്ക് 20 ശതമാനം എന്നിങ്ങനെയാണ് മാര്‍ക്ക് വിഭജിച്ചിട്ടുള്ളത്. ഓരോന്നിനും കിട്ടിയ മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തി വേണം അന്തിമ റാങ്ക് പട്ടിക തയ്യാറാക്കേണ്ടതെങ്കിലും കൂടിക്കാഴ്ചയുടെ മാര്‍ക്ക് മാത്രം പരിഗണിച്ച് നിയമനം നടത്തിയത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. മുന്‍ നിയമനങ്ങളില്‍ ഈ ചട്ടം പാലിച്ചിട്ടുണ്ടെങ്കിലും ഹരജിയില്‍ ആരോപിക്കപ്പെടുന്ന നിയമനം അപ്രകാരമായിരുന്നില്ലെന്നും കോടതി വിലയിരുത്തി. നിയമനവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികള്‍ യുജിസി ചട്ടത്തിനു വിരുദ്ധമാവരുത്. അപേക്ഷകരുടെ പ്രായം മാര്‍ക്കിന് ഘടകമാക്കാന്‍ പാടില്ലെന്നു കൂടി വിലയിരുത്തിയ കോടതി തുടര്‍ന്ന് നാലുപേരുടെയും നിയമനം റദ്ദാക്കുകയായിരുന്നു.
പഴയ സെലക്ഷന്‍ സമിതി നിലവിലില്ലാത്തപക്ഷം പുതിയത് രൂപീകരിച്ച് പുതിയ നിയമനത്തിനു നടപടി തുടരാമെന്നു കോടതി വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss