|    Sep 24 Mon, 2018 4:09 am
FLASH NEWS
Home   >  Kerala   >  

മലപ്പുറം അപകടം: ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായതാണ് കാരണമെന്ന് സൂചന

Published : 9th January 2018 | Posted By: mi.ptk

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് പേര്‍ മരിക്കാനിടയായത് ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായതിനാലെന്ന് റിപ്പോര്‍ട്ട്. അപകടത്തിന് മുന്‍പ് തന്നെ ഡ്രൈവര്‍ മുസ്തഫ(64)ക്ക് പക്ഷാഘാതം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന നിലയില്‍ മുസ്തഫയെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിലമ്പൂര്‍ വഴിക്കടവിന് സമീപം മണിമൂളിയില്‍ രാവിലെ 9 മണിയോടെയാണ് സംഭവം. അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മണിമൂളി സികെഎച്ച്എസ്എസിലെ വിദ്യാര്‍ഥികളായ മുഹമ്മദ് ഷാമില്‍, ഫിദ എന്നിവരാണ് മരിച്ചത്. 10 വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാകടയില്‍ നിന്ന് കൊപ്ര കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം ബൈക്കിലിടിക്കുകയും പിന്നീട്  ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം ബസ് സ്‌റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയിലാണ് ലോറി ഇടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss