|    Oct 24 Wed, 2018 4:12 am
FLASH NEWS

മലഞ്ചരക്ക് മോഷ്ടിച്ചു വില്‍പന; രണ്ടുപേര്‍ അറസ്റ്റില്‍

Published : 26th September 2017 | Posted By: fsq

 

മഞ്ചേരി: ലക്ഷക്കണക്കിനു രൂപയുടെ മലഞ്ചരക്കു സാധനങ്ങള്‍ മോഷ്ടിച്ചു വില്‍പന നടത്തിയ രണ്ടംഗ സംഘത്തെ മഞ്ചേരി പോലീസ് പിടികൂടി. വണ്ടൂര്‍ വാണിയമ്പലം മാട്ടുക്കുളം തേക്കുംകാട്ടില്‍ അബു സൂഫിയാന്‍ ( 19 ), കോഴിക്കോട് പന്തീരങ്കാവ് ഒളവണ്ണ മാത്ര വലിയപറമ്പ് ഫിറോസ് (48) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. അബു സൂഫിയാന്റെ രണ്ടാനച്ഛനാണ് ഫിറോസ്.വീട്ടില്‍ സൂക്ഷിച്ചിരുന്ന മലഞ്ചരക്കു സാധനങ്ങള്‍ വ്യാപകമായി മോഷണം പോകുന്നുവെന്ന് പരാതികളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ നീക്കമാണ് അറസ്റ്റിനു വഴിവെച്ചത്. അടയ്ക്കയടക്കം ലക്ഷക്കണക്കുനു രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച് ആര്‍ഭാടജീവിതം നയിച്ചുവരികയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. നാട്ടില്‍ അടയ്ക്കാ കച്ചവടക്കാരായി അറിയപ്പെട്ടിരുന്ന ഇവരെ പിതാവും മകനുമാണെന്നതിനാല്‍ മോഷണമുതലെടുത്ത വ്യാപാരികളും സംശയിച്ചിരുന്നില്ല. മോഷണ മുതല്‍ വിറ്റ് രണ്ടു കാറുകളും മൂന്ന് ബൈക്കുകളും സാധനങ്ങള്‍ സൂക്ഷിക്കാന്‍ എടവണ്ണയില്‍ വാടക വീടും ഇവര്‍ വാങ്ങിയതായി കണ്ടെത്തി. ഒരു കാറും മോഷ്ടിച്ച സാധനങ്ങളുമടക്കമാണ് ഇരുവരും പിടിയിലായത്. വര്‍ഷങ്ങളായി മലഞ്ചരക്കുകള്‍ മോഷ്ടിക്കുന്ന ഈ സംഘത്തിന്റെ അറസ്റ്റോടെ ജില്ലയിലും സമീപ ജില്ലകളിലുമായി നടന്ന മലഞ്ചരക്കു മോഷണ പരമ്പരയ്ക്കു തുമ്പാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റ, ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം സിഐ എന്‍ ബി ഷൈജു, എസ്‌ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തില്‍ എഎസ്‌ഐ പ്രദീപ്, ദിനേശന്‍,  പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന്‍, ഉണ്ണികൃഷ്ണന്‍മാരാത്ത്, ശശി കുണ്ടറക്കാട്, പി സഞ്ജീവ്, സലിം, സജയന്‍ എന്നിവരാണ് പ്രതികളെ പിടികൂടി കേസില്‍ തുടരന്വേഷണം നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss