|    May 26 Fri, 2017 8:44 pm
FLASH NEWS

മലഞ്ചരക്ക് മോഷണക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി

Published : 5th October 2016 | Posted By: Abbasali tf

പെരിന്തല്‍മണ്ണ: മലഞ്ചരക്ക് മോഷണ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. സംഘം വില്‍പ്പന നടത്തിയ നാലര ലക്ഷം രൂപയുടെ ഏഴ് കിന്റലോളം കുരുമുളകും ഒന്നര ലക്ഷം രൂപയുടെ അഞ്ചര കിന്റലോളം കൊട്ടടക്കയും മൂന്ന് ജില്ലകളിലെ വിവിധ കടകളില്‍ നിന്നായി പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. കടുങ്ങപുരം വില്ലേജ് പടി ഓട്ടുപറമ്പന്‍ റഷീദ്(45)തിരൂര്‍ക്കാട് ഓട്ടുപറമ്പന്‍ അജ്മല്‍(21) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്. പ്രതികള്‍ മലപ്പുറം,പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലെ ഏകദേശം 35 ഓളം മലഞ്ചരക്കുകടകളില്‍ നിന്നു ലക്ഷകണക്കിന് രൂപയുടെ കുരുമുളകും കൊട്ടടക്ക, ജാതിക്ക, എന്നിവയും കളവ് ചെയ്ത് വില്‍പ്പന നടത്തിയതായി ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചു. സംഘം കാറുകള്‍ വാടകക്കെടുത്ത് വാഹനങ്ങളില്‍ കറങ്ങിയാണ് കളവ് നടത്താറുള്ളത്. ഇയോണ്‍, റിറ്റ്‌സ്, വാഗണര്‍,സ്വിഫ്റ്റ്, ആള്‍ട്ടോ എന്നീ കാറുകളും പ്രതികള്‍ മോഷണത്തിനായി ഉപയോഗിച്ചിരുന്നു. കടകളിലെ ഉടമകളോ ജോലിക്ക് നില്‍ക്കുന്നവരോ എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോവുന്ന സമയത്ത് പ്രതികള്‍ മോഷണം നടത്താറാണ് പതിവ്. വളരെ പെട്ടന്ന് കളവ് നടത്തി കാറുമായി കടന്ന് കളയും. ഉടമസ്ഥരും നാട്ടുകാരും അറിയുന്നതിനു മുമ്പേ പ്രതികള്‍ രക്ഷപ്പെടും. ഇത്തരത്തില്‍ ജില്ലക്കകടത്ത് പല സ്ഥലങ്ങളില്‍ കളവുകള്‍ നടന്നുവരവേ കഴിഞ്ഞ മാസം ഒമ്പതാം തിയ്യതി പാണ്ടിക്കാട് സ്റ്റേഷന്‍ പരിധിയിലെ ഒറവമ്പ്രത്തുള്ള ഒരു മലഞ്ചരക്ക് കടയില്‍ പകല്‍ സമയത്ത് കിലോ കണക്കിന് കുരുമുളക് കളവ് നടത്തി പ്രതികള്‍ കാറില്‍ കയറി പാണ്ടിക്കാട് ഭാഗത്തേക്ക് പോകവേ നാട്ടിലൊരാള്‍ക്ക് കാറിനെകുറിച്ചു ലഭിച്ച വിവരങ്ങള്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന് കൈമാറിയ ശേഷം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഇയോണ്‍ വൈറ്റ് കാറുകളെ കുറിച്ച് മോട്ടോര്‍വാഹന ഡിപ്പാര്‍ട്ട് മെന്റിലെ വിവരങ്ങളെ അടിസ്ഥാനമാക്കി സൈബര്‍സെല്ലിന്റെ സഹായത്താല്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെകുറിച്ച് പോലിസിന് വിവരം ലഭിച്ചത്. ഇവരുടെ അറസ്‌റ്റോടെ പോലീസിന് തലവേദന സൃഷ്ടിച്ച ഒട്ടേറെ കേസുകള്‍ക്ക് തുമ്പുണ്ടാക്കാനും  അന്വേഷണ സംഘത്തിന് സാധിച്ചു. ഡിവൈഎസ്പി മോഹനചന്ദ്രന്‍, എസ്.ഐ ജോബി തോമസ്, മോഹന്‍ദാസ് കരുളായി, പി.എന്‍ മോഹനകൃഷ്ണന്‍, മോഹന്‍ദാസ് കരുളായി, ദിനേശ് കിഴക്കേക്കര, മന്‍സൂര്‍ വിളയാടി, ഫാസില്‍ കുരിക്കള്‍, പി.കെ അബ്ദുസലാം, അഭിലാഷ് കൈപ്പിനി, ടി സലീന എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ തെളിവെടുപ്പ് നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day