|    Oct 19 Thu, 2017 10:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മലങ്കര സഭ : എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു

Published : 13th August 2017 | Posted By: fsq

 

കോട്ടയം: വംശീയവും മതപരവും ഭാഷാപരവും രാഷ്ട്രീയപരവുമായ അസഹിഷ്ണുത വളര്‍ന്നുവരുന്ന അപകടകരമായ പ്രവണതയ്‌ക്കെതിരേ ശക്തമായ ബോധവല്‍ക്കരണം അത്യാവശ്യമായിരിക്കുന്നുവെന്ന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗ പ്രമേയം. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. പട്ടിണിമരണങ്ങള്‍, പകര്‍ച്ചവ്യാധികള്‍, തൊഴിലില്ലായ്മ, ഊര്‍ജപ്രതിസന്ധികള്‍ തുടങ്ങി യഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള നടപടികള്‍ സ്വീകരിക്കുന്നതിനു പകരം മനുഷ്യത്വരഹിതമായ നടപടികളുണ്ടാവുന്നതില്‍ സുന്നഹദോസ് ആശങ്ക പ്രകടിപ്പിക്കുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കാനും മതസൗഹാര്‍ദം തകര്‍ക്കുന്ന ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാനും രാഷ്ട്രീയ- മതചിന്തകള്‍ക്ക് അതീതമായി കേരളസമൂഹം ഒരുമിച്ചുമുന്നേറണമെന്നും യോഗം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക