|    Nov 16 Fri, 2018 11:21 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു

Published : 9th November 2018 | Posted By: kasim kzm

റിയാദ്: ജമാല്‍ ഖഷഗ്ജിക്കു പിന്നാലെ മറ്റൊരു സൗദി മാധ്യമ പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ ജാസിര്‍ ആണ് ജയില്‍ പീഡനങ്ങളെത്തുടര്‍ന്ന് കെല്ലപ്പെട്ടത്്. ന്യൂ ഖലീജ് ടൈംസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
സൗദി ഭരണ കൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ മനുശ്യാവകാശ ലംഘനങ്ങള്‍ പുറത്തുവിട്ട ഖഷ്‌കൂല്‍ ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉടമസ്ഥന്‍ അല്‍ ജാസിര്‍ ആണെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ട്വിറ്ററിന്റെ ദുബൈയ് ഓഫിസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് അക്കൗണ്ടിന്റെ ഉടമസ്ഥനെ കണ്ടെത്തിയതെന്നും രിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് സൗദിയുടെ സൈബര്‍ സൈന്യമായാണ് പരിഗണിക്കുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുന്‍ സഹായി സൗദ് അല്‍ ഖഹ്താനിയാണ് ഇതിന്റെ സ്ഥാപകന്‍.
ഖഷഗ്ജിയേപ്പോലെയുള്ള വിമര്‍ശകരെ ലക്ഷ്യമാക്കിയാണ് സൈബര്‍ സൈന്യത്തെ രൂപീകരിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായ ശേഷം അഴിമതി വിരുദ്ധ നീക്കത്തിന്റെ പേരില്‍ പ്രമുഖ വ്യവസായികളും മന്ത്രിമാരുമടക്കമുള്ള വ്യവസായികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു. മുഹമ്മദിനെതിരേ കൊട്ടാരത്തില്‍ നിന്നുയര്‍ന്ന എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണിതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഖഷഗ്ജിയുടെ വധത്തിനു പിന്നാലെയുള്ള ജാസ്സിറിന്റെ മരണം അന്തരാഷ്ട്രതലത്തില്‍ സൗദി അറേബ്യയെ പ്രതിരോധത്തിലാക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss