|    Jan 18 Wed, 2017 12:59 am
FLASH NEWS

മറുപടി പറയാതിരിക്കാനാവില്ല: സി എന്‍ ജയദേവന്‍ എംപി

Published : 31st August 2016 | Posted By: SMR

തൃശൂര്‍: സിപിഐയെ സിപിഎം വിമര്‍ശിച്ചാല്‍ മറുപടി പറയാതിരിക്കാനാവില്ലെന്ന് സി എന്‍ ജയദേവന്‍ എംപി. തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വരാജ് ചൊറിഞ്ഞപ്പോഴാണ് ജനയുഗത്തിന് ചൊറിയേണ്ടി വന്നത്. രണ്ട് പാര്‍ട്ടികളും തമ്മില്‍ പുനരേകീകരണമാണ് നടക്കേണ്ടത്. ആശയപരമായി അഭിപ്രായ ഭിന്നതയില്ല. ആള്‍പ്പിടിത്തത്തെക്കുറിച്ചാണ് സിപിഎമ്മിന് പരാതിയുള്ളത്.
സിപിഎം വിട്ടു വരുന്നവര്‍ സിപിഐയിലെത്തുന്നതിലാണ് അവര്‍ക്ക് വിറളി. പെരുമ്പാവൂരില്‍ ഒരുപാട് പേര്‍ പാര്‍ട്ടി വിട്ട് സിപിഐയിലെത്തി. പി രാജീവിനെപ്പോലെ കരുത്തനായ ഒരാള്‍ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് സംഭവം. ഇത് സിപിഎം നേതാക്കളെ വല്ലാതെ വിറളി പിടിപ്പിച്ചിരിക്കുന്നു. അതാണ് സ്വരാജിന്റെ പ്രതികരണത്തിന് കാരണം. വിമര്‍ശനം അതിരുവിടരുത്.
സിപിഐ കൊടിയെ കീറക്കഷ്ണമെന്നാണ് കഴിവുള്ള സിപിഎം യുവജന നേതാവ് വിശേഷിപ്പിച്ചത്. നേരത്തെ ഇദ്ദേഹം മാധ്യമ പ്രവര്‍ത്തകരെയും മഹാനായ വിഎസിനെയും തെറിപറഞ്ഞത് ഓര്‍ത്തായിരിക്കും ജനയുഗത്തിന്റെ മറുപടിയെന്നും ജയദേവന്‍ പറഞ്ഞു.
സിപിഎം വിട്ടുവരുന്നവരെ സിപിഐ സ്വീകരിക്കുന്നത് അവര്‍ ബിജെപി പോലുള്ള ഫാഷിസ്റ്റ് പ്രസ്ഥാനത്തില്‍ എത്താതിരിക്കാനാണ്. പേമന്റ് സീറ്റ് വിവാദത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന രാമചന്ദ്രന്‍ നായരെ സിപിഐ നടപടിയെടുത്ത് പുറത്താക്കിയിരുന്നു. അദ്ദേഹം ഇപ്പോള്‍ സിപിഎമ്മിലാണുള്ളത്. ഇതിനെ സിപിഐ വിമര്‍ശിച്ചിട്ടില്ല. തമാശയായി കാണുകയാണ് ചെയ്തത്.
സിപിഎം വിട്ടവര്‍ സിപിഐയിലെത്തുമ്പോള്‍ അവര്‍ ആശ്വസിക്കുകയാണ് വേണ്ടത്. അല്ലാതെ തെറി പറയുകയല്ല, ഞങ്ങള്‍ കൂടി വാതിലടച്ചാല്‍ പാര്‍ട്ടി വിടുന്നവര്‍ ഗത്യന്തരമില്ലാതെ ഫാഷിസ്റ്റ് പാളയത്തിലോ ബൂര്‍ഷ്വാ പാളയത്തിലോ ആയിരിക്കുമെത്തുക. സംഘപരിവാരം ഭരിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് ഐക്യം അനിവാര്യമാണ്. അല്ലാത്തപക്ഷം എല്ലായിടത്തും ബംഗാള്‍ ആവര്‍ത്തിക്കും.
സിപിഐയെ സിപിഎം വിമര്‍ശിച്ചാല്‍ ഇനിയും ചുട്ട മറുപടി പറയുമെന്നും ജയദേവന്‍ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക