|    Nov 16 Fri, 2018 9:27 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മറിഞ്ഞ നിലയില്‍ മറ്റൊരു ബോട്ട് തിരച്ചിലിനിടെ കണ്ടെത്തി

Published : 9th August 2018 | Posted By: kasim kzm

കൊച്ചി: മുനമ്പത്തു നിന്നു മല്‍സ്യബന്ധനത്തിനു പുറപ്പെട്ട ബോട്ടില്‍ കപ്പല്‍ ഇടിച്ച് കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചിലിനിടെ കടലില്‍ മറിഞ്ഞുകിടക്കുന്ന നിലയില്‍ മറ്റൊരു ബോട്ട് കണ്ടെത്തി. നാവികസേനയുടെ നേതൃത്വത്തില്‍ നടത്തിയ ആകാശനിരീക്ഷണത്തിലാണ് 10 മീറ്റര്‍ വലുപ്പമുള്ള ഒരു ബോട്ട് കടലില്‍ മറിഞ്ഞു കിടക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. ആദ്യം ഇത് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട ബോട്ടാണ് എന്നായിരുന്നു കരുതിയത്. പിന്നീട് നാവികസേന നടത്തിയ വിശദമായ പരിശോധനയില്‍ മറ്റൊരു ബോട്ടാണെന്നു തിരിച്ചറിയുകയായിരുന്നു.
കണ്ടെത്തിയ ബോട്ടില്‍ അറബിയിലാണ് പേര് എഴുതിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഇത് എങ്ങനെ അപകടത്തില്‍ പെട്ടുവെന്നോ എവിടെ നിന്നുള്ള ബോട്ടാണെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss