|    Dec 15 Sat, 2018 1:38 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മറാത്ത സംവരണം: റിപോര്‍ട്ട് സമര്‍പ്പിച്ചു

Published : 16th November 2018 | Posted By: kasim kzm

മുംബൈ: മറാത്താ സമുദായത്തിന്റെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ സംബന്ധിച്ച റിപോര്‍ട്ട് മഹാരാഷ്ട്ര പിന്നാക്കവിഭാഗ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്തക്കാര്‍ക്ക് സംവരണം വേണമെന്ന ആവശ്യത്തോട് അനുകൂലമായ ശുപാര്‍ശകളാണ് റിപോര്‍ട്ടിലുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പിന്നാക്കവിഭാഗ കമ്മീഷന്റെ റിപോര്‍ട്ട് ലഭിച്ചെന്നും അത് പഠിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ഡി കെ ജയിന്‍ അറിയിച്ചു.
രണ്ടു ലക്ഷം നിവേദനങ്ങള്‍, 45000 കുടുംബങ്ങളില്‍ നടത്തിയ സര്‍വേകള്‍, മറാത്തക്കാരുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥ എന്നിവ കമ്മീഷന്‍ പരിശോധിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. റിട്ട. ജസ്റ്റിസ് എന്‍ ജി ഗെയ്ക്‌വാദിന്റെ നേതൃത്വത്തിലാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. പഴയ ചരിത്രരേഖകള്‍, പഴയ വിധികള്‍, പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ ഇരാവതി കാര്‍വെയുടെ പുസ്തകങ്ങള്‍ എന്നിവയും കമ്മീഷന്‍ പരിശോധിച്ചിട്ടുണ്ട്.
മറാത്താ സമുദായത്തിന് സര്‍ക്കാര്‍ സംവരണം നല്‍കേണ്ടതുണ്ടെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രി പറഞ്ഞു. ഇപ്പോള്‍ ആകെ 52 ശതമാനം സംവരണമാണ് നിലവിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss